
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് കുഞ്ചാക്കോ ബോബന്. അടുത്തിടെയായി ചാക്കോച്ചന്റെ മിക്ക പോസ്റ്റുകളും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അരവിന്ദ് സ്വാമിയോടൊപ്പമുള്ള ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ചാക്കോച്ചന്. ചാറ്റല്‍മഴയത്ത് കുട ചൂടി നടക്കുന്ന കുഞ്ചാക്കോ ബോബനെയും അരവിന്ദ് സ്വാമിയുമാണ് വീഡിയോയില്‍. ഇടയ്ക്ക് ചാക്കോച്ചന് അരവിന്ദ് സ്വാമിയും കുട ചൂടി കൊടുക്കുന്നുണ്ട്.‘‘നിങ്ങളുടെ സീനിയര്‍ മറ്റൊരു രീതിയില്‍ റാഗ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ’’ എന്നാണ് ഈ വീഡിയോയ്ക്ക് ചാക്കോച്ചന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം അത് സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗായി.
‘ഒറ്റ്’ എന്ന സിനിമയിലൂടെ ഇവര്‍ രണ്ടാളും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുകയാണ്. സിനിമാജീവിതത്തില്‍ ഏറെ സമാനതകള്‍ ഉള്ള നടന്മാരാണ് കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും. ഒരു കാലത്ത് ദക്ഷിണേന്ത്യയിലെ പ്രണയനായകനായിരുന്നു അരവിന്ദ് സ്വാമി, ചാക്കോച്ചന് ആണെങ്കില്‍ മലയാളത്തിന്റെ സ്വന്തം പ്രണയനാകയനും ചോകേ്ളറ്റ് ഹീറോയുമൊക്കെ ആയിരുന്നു. പിന്നീട് ഇവര്‍ രണ്ടാളും പ്രണയനായകന്റെയും ചോക്ളേറ്റ് ഹീറോയുടേയുമൊക്കെ പരിവേഷം മാറ്റി വച്ച് പക്വമായ കഥാപാത്രങ്ങളും നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളിലേക്കുമൊക്കെ കൂറുമാറി. അതുകൊണ്ട് തന്നെ ഇവര്‍ ഒരുമിക്കുന്ന സിനിമയെ പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ഏകദേശം 25 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അരവിന്ദ് സ്വാമി മലയാളത്തില്‍ അഭിനയിക്കുന്നത്.
ഫെല്ലിനി ടി.പി സംവിധാനം ചെയ്യുന്ന ‘ഒറ്റ്’ തമിഴിലും മലയാളത്തിലും ഒരേ സമയം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. മുംബൈ, ഗോവ എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ് എന്നീ ബാനറുകളാണ് സിനിമ നിര്‍മ്മിക്കുന്നത്. ബോളിവുഡ് താരം ജാക്കി ഷ്രോഫും സിനിമയിലുണ്ടെന്ന് ഇടയ്ക്ക് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.






