
ന്യുഡല്ഹി: വിവിധ സംസ്ഥാനങ്ങളില് ഒഴിഞ്ഞുകിടക്കുന്ന മൂന്ന് ലോക്സഭ സീറ്റുകളിലേക്കും 30 നിയമസഭാ സീറ്റുകളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പില് വോട്ടെടുപ്പ് പുരോഗമിക്കുന്നു.
കേന്ദ്ര ഭരണ പ്രദേശമായ ദദ്ര നാഗര്ഹവേലി, ദാമന് ദ്യു എന്നിവ ഉള്പ്പെടുന്ന ദാദ്ര നാഗര് ഹവേലി, മധ്യപ്രദേശിലെ ഖന്ദവ, ഹിമാചല് പ്രദേശിലെ മണ്ഡി എന്നീ ലോക്സഭാ സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ്.
ആന്ധ്രാപ്രദേശിലെ ബദ്വേല്, അസമിലെ ഗോസായ്ഗണ്, ഭവാനിപുര്, തമുല്പുര്, മരിമാനി, തോവ്ര മണ്ഡലങ്ങളിലൂം ബിഹാറിലെ കുഷെവാന് അസ്താന്, താരാപുര്, ഹരിയാനയിലെ എല്ലെന്ബാദ്, ഹിമാചല് പ്രദേശിലെ ഫത്തേപുര്, അര്കി, ജുബ്ബല്-കൊട്ടഖൈ, കര്ണാടകയിലെ സിന്ദ്ഗി, ഹങ്ങല്, മധ്യപ്രദേശിലെ പൃഥ്വിനഗര്, റായ്ഗണ്, ജോബത്ത്, മഹാരാഷ്ട്രയിലെ ദെഗ്ലൂര്, മേഘാലയത്തില് മൂന്ന് സീറ്റുകളില്, മിസോറാം, നാഗാലാന്ഡ് എന്നിവിടങ്ങളില് ഓരോന്നുവീതവും രാജസ്ഥാനിലെ രണ്ടിടത്തും തെലങ്കാനയിലെ ഹുസുബ്രബാദ്, പശ്ചിമ ബംഗാളിലെ നാല് സീറ്റുകളിലുമാണ് പോളിംഗ് പുരോഗമിക്കുന്നത്.
നവംബര് രണ്ടിനാണ് വോട്ടെണ്ണലും ഫലം പ്രഖ്യാപനവും.







Comments