
ബിഗ് ബോസ് 13 ലൂടെ ശ്രദ്ധ നേടിയ ജോഡികളാണ് ഷെഹനാസും ഗില്ലും സിദ്ധാര്‍ത്ഥ് ശുക്ലയും. അവരുടെ പേരിന്റെ ആദ്യ വാക്കുകള്‍ ചേര്‍ത്ത് സിദ്ധ്നാസ് എന്ന ചുരുക്കപ്പേരാക്കിയത്ആരാധകരാണ്. അവര്‍ ഒരുമിച്ചുള്ള നിമിഷങ്ങളെല്ലാം വളരെ പെട്ടെന്നാണ് ട്രെന്‍ഡിംഗായി മാറിയത്. അതുകൊണ്ടു തന്നെ സിദ്ധാര്‍ത്ഥിന്റെ അപ്രതീക്ഷിത വിയോഗം കുറച്ചൊന്നുമല്ല ആരാധകരെ ഞെട്ടിച്ചത്. ഈ ഷോക്കില്‍ നിന്ന് ഷെഹനാസ് എങ്ങനെ കരകയറുമെന്നതായിരുന്നു ആരാധകരുടെ സംശയം.
ഇപ്പോഴിതാ സിദ്ധാര്‍ത്ഥിന് വേണ്ടി ഒരു മ്യൂസിക്കല്‍ ട്രിബ്യൂട്ട് ‘തൂ യഹീം ഹേ’ ഒരുക്കിയിരിക്കുകയാണ് ഷെഹനാസ്. പഞ്ചാബി ഗായികയും നടിയുമായ ഷെഹനാസ് തന്നെയാണ് ഈ ഗാനം പാടിയിരിക്കുന്നത്. ബിഗ് ബോസ് 13 ല്‍ നിന്നുള്ള ഇരുവരുടെയും പഴയ ഫൂട്ടേജുകള്‍ ഉള്‍പ്പെടുത്തിയാണ് ഈ പാട്ട് തയാറാക്കിയിരിക്കുന്നത്. ബിഗ് ബോസിലെ ഇണക്കവും പിണക്കവും സ്നേഹനിമിഷങ്ങളുമൊക്കെയിതിലുണ്ട്. ഏറെ വൈകാരികമാണ് ഈ ഗാനത്തിന്റെ ചിത്രീകരണം. ഒരു വിദേശ രാജ്യത്ത് ഒറ്റയ്ക്ക് ജീവിക്കുന്ന ഷെഹനാസിനെയാണ് ഇതില്‍ കാണുന്നത്. വീഡിയോയില്‍ ഒരു ഭാഗത്ത് സിദ്ധാര്‍ത്ഥ് ‘സന’ എന്ന് വിളിക്കുന്നത് കേള്‍പ്പിക്കുന്നുണ്ട്. ശബ്ദം കേട്ട് ഷെഹനാസ് തിരിഞ്ഞു നോക്കുമ്പോള്‍ സിദ്ധാര്‍ത്ഥിനെ കാണുന്നില്ല. ഏറെ ഹൃദയഭേദകം എന്നാണ് ഈ രംഗത്തെക്കുറിച്ച് പലരും കമന്റിട്ടിരിക്കുന്നത്.
പാട്ടിന്റെ വരികളും ഈണവും രാജ് രഞേ്ജാദിന്റെയാണ്. പാട്ട് റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ ഇത് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി.






