
വാഹനത്തിന് പുറത്തേക്ക് കയ്യിട്ട് സിംഹത്തിനെ തലോടാന്‍ ശ്രമിച്ച സഞ്ചാരിയുടെ പേടിപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ആഫ്രിക്കയിലെ സെരെങ്കതി ദേശീയ പാര്‍ക്കിലാണ് സംഭവം. പാര്ക്കിനുളളിലൂടെ വാഹനത്തില്‍ ചുറ്റിക്കറങ്ങി കാണുകയായിരുന്നു വിനോദ സഞ്ചാരിയായ യുവാവ്.
വാഹനത്തിന്റെ ഗ്ലാസിനരികെ സിംഹത്തിനെ കണ്ടതോടെ ഇയാള്‍ ഗ്ലാസ് താഴ്ത്തി കൈ പുറത്തേക്കിട്ട് സിംഹത്തിനെ തലോടാനും ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതുകണ്ട സിംഹം രോഷത്തോടെ വാഹനത്തിന് നേരെ ഗര്‍ജിച്ചു കൊണ്ട് പാഞ്ഞെത്തി. പെട്ടെന്ന് തന്നെ യുവാവ് കൈ അകത്തേക്ക് വലിച്ച് ഗ്ലാസ് ഇടാന്‍ ശ്രമിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ കണ്ട് നിരവധി ആളുകളാണ് യുവാവിനെ വിമര്‍ശിക്കുന്നത്.






