
ചായപ്രാമികളാണോ നിങ്ങള്‍..വെറൈറ്റി ചായകള്‍ പരീക്ഷിക്കാന്‍ തയ്യാറാണാ...? കേരളത്തിലെവിടെയും കിട്ടാത്ത വ്യസ്തമായ മസാലക്കൂട്ടുകള്ക്കൊണ്ട് ഉണ്ടാക്കിയ ഒരു ചായയാണ് ജിഞ്ച, ഇത് കിട്ടണമെങ്കില്‍ നേരെ വണ്ടി കയറി കൊല്ലം പള്ളിമുക്കിലെ ബിടെക് ചയക്കടയിലേക്ക് എത്തണം. പേരില്‍ത്തന്നെ കൗതുകുണര്ത്തുന്ന ഈ ചായക്കടയുടെ കപ്പിത്താന്മാര് ബിടെക് ബിരുദധാരികളായ മൂന്ന് സുഹൃത്തുക്കളാണ്. നമ്മുടെ ഈ ചായക്കടയില്‍ ജിഞ്ച ചായ കൂടാതെ നാല്‍പ്പതോളം ചായകളില്‍ ഇരുപത്തിയെട്ടില്‍പ്പരം വെറൈറ്റി ചായകള്ക്കൂടെ കിട്ടും. പരമാവവധി എല്ലാ ചായപ്രേമികള്‍ക്കും രുചിയോടെ വ്യത്യസ്തയിനം ചായകള്‍ കൊടുക്കണം എന്നതാണ് ഈ മൂന്ന് സുഹൃത്തുക്കളുടെയും ആഗ്രഹം.
ബിടെക് കഴിഞ്ഞ് വിവിധ കമ്പനികളില്‍ ജോലിചെയ്തുവരികയായിരുന്ന ഇവര്‍ക്ക് കോവിഡ് കാലം പ്രയാസങ്ങള്‍ നിറഞ്ഞതായി. അപ്പോഴാണ്
കണ്ണനല്ലൂര്‍ യൂനുസ് കോളേജിലെ പൂര്‍വവിദ്യാര്‍ഥികളായ അയത്തില്‍ സ്വദേശി അനന്തുവും സഹപാഠിയും സുഹൃത്തുമായ കുളപ്പടം തയിക്കാമുക്ക് സ്വദേളി മുഹമ്മദ് ഷാഫിയും സഹോദരന് ഷാനവാസും കോവിഡ് കാലത്ത് തങ്ങളുടെ സ്വന്തം ബ്രാന്‍ഡില്‍ ഒരു ചായ വികസിപ്പിച്ചെടുക്കുക എന്ന ആശയവുമായി എത്തിയത്. ചായപ്പ്രിയക്കാരായ മൂവര്‍ സംഗത്തിന് പിന്നെ മറ്റൊന്നും ആലോജിക്കേണ്ടി വന്നില്ല. മൂവരും ചേര്‍ന്ന്
ആദ്യം ഒരു ഉന്തുവണ്ടിയുണ്ടാക്കി, അത് രൂപമാറ്റം വരുത്തി കടയാക്കി. മുളയും പാഴ്ത്തടികളും കൊണ്ട് ഇരിപ്പിടങ്ങളുണ്ടാക്കി. കൂട്ടുകാര്‍ സഹായവുമായി കൂടെ നിന്നു. ശേഷം പള്ളിമുക്കില്‍ വഴിയോരത്ത് കച്ചവടവും തുടങ്ങി. തങ്ങളുടേതായ സ്വന്തം റെസിപ്പിയിലുള്ള ജിഞ്ച ചായയ്ക്ക് ആവശ്യക്കാര്‍ ഏറിയപ്പോള്‍ വീണ്ടും വ്യത്യസ്തയിനം ചായകള്‍ കണ്ടെത്താനുള്ള ആവേശമായി. അങ്ങനെ വെറൈറ്റി ചായകളിലൂടെ ബിടെക് ചായക്കട ഹിറ്റായി. എന്നാല്‍ കടയിൽ തിരക്കേറിയതോടെ കച്ചവടം വഴിയോരത്തുനിന്ന് മാറ്റണമെന്നായി അധികൃതർ. പുതിയ കട കണ്ടെത്താനുള്ള ശ്രമത്തിലാണ് ഈ ബിടെക് സുഹൃത്തുക്കള്‍






