മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. ഇപ്പോള്‍ താരത്തിന്റെ പുത്തന്‍ ലുക്കിലുളള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. പഞ്ചാബികള്‍ ധരിക്കുന്ന തലപ്പാവ് കെട്ടിയുളള ചിത്രത്തിനൊപ്പം 'റിസ്ക് എടുക്കുക, അല്ലെങ്കില്‍ അവസരം നഷ്ടപ്പെടുത്തുക എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റുകളിട്ടത്. 1998 ല്‍ പുറത്തിറങ്ങിയ 'ദയ' എന്ന ചിത്രത്തിലെ ചെറുക്കനല്ലേ എന്നാണ് ആരാധകരില്‍ ഒരാള്‍ ചോദിച്ചിരിക്കുന്നത്.
ദുബായില്‍ ഇന്ത്യന്‍ കോഫി ഹൗസിന്റെ ഉദ്ഘാടനത്തിനെത്തിയ ചിത്രങ്ങളും ഇതിേനാടകം വൈറലായിരുന്നു. മുടി പോണിടെയില്‍ കെട്ടി വ്യത്യസ്തമായ ഭംഗിയിലാണ് താരം എത്തിയത്. താരം ആരാധകരോട്സംസാരിക്കുകയും അവരോടൊപ്പം സെല്‍ഫി എടുക്കുകയും ചെയ്തു. മഞ്ജുവിനെക്കാണാന് നൂറുകണക്കിന് ആരാധകരാണ് സ്ഥലത്തെത്തിയത്.
1995 ല്‍ മോഹന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'സാക്ഷ്യം' എന്ന സിനിമയിലൂടെയാണ് മഞ്ജു വെളളിത്തിരയിലേക്ക് കടുന്നുവരുന്നത്. പിന്നീട് 'സല്ലാപം' എന്ന സിനിമയിലൂടെ നായികയായി ചുവടുവെയ്ക്കുകയായിരുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച താരമാണ് മഞ്ജു.
മലയാള സിനിമയിലെ മാറ്റിവെയ്ക്കാനാകാത്ത താരനിരയിലെരാളാണ് മഞ്ജു. ഇപ്പോള്‍ താരം ലേഡീ സൂപ്പര്‍ സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയും നേടിയെടുത്തിരിക്കുകയാണ്. മലയാള സിനിമയില്‍ മാത്രമല്ല തമിഴിലും തന്റെ കഴിവ് തെളിയിച്ച നായികാ കഥാപാത്രമാണ് മഞ്ജു. ഇപ്പോഴിള് ബോളിവുഡിലും അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണ്.
നൃത്തവും അഭിനയവൂം ഒരേപോലെ കൈകാര്യം ചെയ്യാനറിയാവുന്ന താരം അഭിനയത്തിരക്കിനിടയിലും നൃത്ത പരിപാടികള്‍ക്ക് സമയം കണ്ടെത്താറുണ്ട്.






