ന്യൂഡല്‍ഹി: രാജ്യത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ദീപാവലി സമ്മാനം. പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയിരിക്കുന്ന എക്സൈസ് ഡ്യൂട്ടിയിൽ കേന്ദ്രസര്‍ക്കാര്‍ ഇളവു പ്രഖ്യാപിച്ചതോടെ രാജ്യത്ത് പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും കുറയും. പുതിയ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. ഇതോടൊപ്പം വാറ്റ് നികുതി കുറയ്ക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ധന വല വര്‍ദ്ധനയ്ക്കെതിരേ രാജ്യവ്യാപകമായ പ്രക്ഷോഭങ്ങള്‍ നടക്കുന്നിതിനിടയിലാണ് ഈ തീരുമാനം.
കഴിഞ്ഞ ഒരു മാസത്തിനിടെ പെട്രോളിന് 7.92 രൂപയും ഡീസലിന് 8.95 രൂപയും വര്‍ധിച്ചു. ഇതിനു മുൻപ് ഏറ്റവും കൂടുതൽ വില വർധിച്ചത് ഫെബ്രുവരിയിലാണ്. പെട്രോളിന് 4.87 രൂപയും ഡീസലിന് 5.24 രൂപയും. കഴിഞ്ഞ 10 മാസത്തിനിടെ പെട്രോളിന് 26.06 രൂപയും ഡീസലിന് 25.91 രൂപയുമാണ് വർധിച്ചത്.






