പ്രിയപ്പെട്ട ചാലു ചേട്ടാ, ഇത് കാണാനായി കാത്തിരിക്കുകയാണ്. നിങ്ങള്‍ക്കും കുറുപ്പ് ടീമിലെ എല്ലാവര്ക്കും ആശംസകള്‍’’ പ്രണവ് മോഹന്‍ലാല്‍ ദുല്‍ഖര്‍ സല്മാന് വേണ്ടി സോഷ്യല്‍ മീഡിയ കുറിച്ച വരികളാണിത്. ദുല്‍ഖറിന്റെ പുതിയ സിനിമയായ കുറുപ്പിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്. ട്രെയിലര്‍ കണ്ടിട്ട് പ്രണവ് ട്വിറ്ററില്‍ ആശംസകള്‍ ഇട്ടപ്പോള്‍ അതിന് മറുപടിയുമായി ദുല്‍ഖറും സോഷ്യല്‍ മീഡിയയില്‍ ‘താങ്ക്സ് അപ്പു’ എന്ന് കുറിച്ചിട്ടുണ്ട്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി നവംബര്‍ 12നാണ് കുറുപ്പ് റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ‘പകലിരവുകള്‍’ എന്ന ഗാനവും റിലീസ് ചെയ്തിരുന്നു.
ഒടിടി ഓഫര്‍ വേണ്ടെന്നു വച്ച് തിയറ്റര്‍ റിലീസ് തെരഞ്ഞെടുത്ത ചിത്രമാണ് കുറുപ്പ്. കേരളത്തില്‍ മാത്രം 400ലേറെ തീയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രമായിരുന്ന ‘സെക്കന്‍ഡ് ഷോ’യുടെ സംവിധായകന് ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സംവിധാനം ചെയ്യുന്നത്. 35 കോടി മുതല്‍മുടക്കില്‍ ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്ടൈന്മെന്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ശോഭിത ധുലിപാലയാണ് നായികയായ സിനിമയില്‍ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്, പി ബാലചന്ദ്രന്, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Comments