
മലയാളികളുടെ ഇഷ്ട താരമായ ബിന്ദു പണിക്കരുടെ മകളാണ് കല്യാണി ബിന്ദു. ടിക് ടോക് വീഡിയയോകള് ചെയ്താണ് താരപുത്രി ശ്രദ്ധിക്കപ്പെട്ടിരുന്നത്. പിന്നീട് ടിക് ടോക് ബാന്‍ ചെയ്തതോടെ ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ ബിന്ദുവിനൊപ്പവും സായിക്കുമാറിനൊപ്പവും കല്യാണി വീഡിയോകള്‍ പങ്കുവെയ്ക്കാറുണ്ട്. ബിന്ദു പണിക്കരുടെയും ബിജു നായരുടെയും മകളാണ് കല്യാണി. 2003 ല്‍ ഹ്യദയാഘാതത്തെ തുടര്‍ന്ന് ബിജു നായര്‍ മരിച്ചു. ശേഷം 2009 ല്‍ സായിക്കുമാര്‍ ബിന്ദു പണിക്കറിനെ വിവാഹം ചെയ്യുകയായിരുന്നു.
ഷെഫ് ആകണമെന്നാണ് കല്യാണിക്ക് ആഗ്രഹം. പല അഭിമുഖങ്ങളിലും താരപുത്രി ഇത് തുറന്ന് പറഞ്ഞിട്ടുണ്ട്. ഇഷ്ടമുളള ഭക്ഷണം സ്വന്തമായി ഉണ്ടാക്കിക്കഴിക്കാന്‍ താല്പര്യമുളളതുകൊണ്ടാണ് ഷെഫ് ആകാന്‍ ആഗ്രഹമെന്നും വീട്ടില്‍ കുക്കിങ് പരീക്ഷണം ചെയ്ത് അച്ഛനും അമ്മയ്ക്കും നല്‍കാറുണ്ടെന്നും കല്യാണി പറയുന്നു. അച്ഛനും അമ്മയും സിനിമയില്‍ സജീവമായിട്ടുളളവരാണെങ്കിലും തനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമില്ലെന്നും അച്ഛനും അമ്മയും സമ്മര്‍ദം ചെലുത്തിയാല്‍ ആലോചിക്കുമായിരിക്കുമെന്നുമെന്നും താരപുത്രി പറഞ്ഞു.






