ഇന്ന് രാജ്യാന്തര സുനാമി ദിനം. ചെറുതും വലുതുമായ സുനാമികള്‍ നാം നേരിട്ടിട്ടുണ്ട്. എന്നാല്‍ അവ ഭീതിയായി രൂപാന്തരം പ്രാപിച്ച സംഭവങ്ങള്‍ അപൂര്‍വ്വമാണ്. അങ്ങനെയൊരു സംഭവമാണ് 2004 ഡിസംബര്‍ 26 ന് ബോക്സിങ് ഡേ ദിനത്തില്‍ രാവിലെ സുമാത്ര തീരപ്രദേശങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ട് കൂറ്റന്‍ സുനാമി രൂപാന്തരം പ്രാപിച്ചത്. ബംഗാള്‍ ഉള്‍ക്കടല്‍ വഴി അറബിക്കടലിലേക്ക് പ്രാപിച്ച അന്നത്തെ സുനാമിത്തിരകള്‍ കേരളമുള്‍പ്പെടെ ഇന്ത്യന്‍ പ്രേദശങ്ങളെയും അണ്ണീഴിലാഴ്ത്തി. 14 രാജ്യങ്ങിലെ ഏകദേശം രണ്ടര ലക്ഷം ജനങ്ങളെയാണ് ആഞ്ഞടിച്ച കൂറ്റന്‍ തിരമാലകള്‍ കവര്‍ന്നെടുത്തത്.
ഭൂചലനം നടന്ന് 20 മിനിറ്റുകള്‍ക്കുളളില്‍ രൂപാന്തരം പ്രാപിച്ച രാക്ഷസത്തിരകള്‍ നൂറടിപ്പൊക്കത്തില്‍ ഉയര്‍ന്നുപൊങ്ങി തീരപ്രദേശങ്ങളും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപും തുടച്ചുനീക്കി. മണിക്കൂറുകള്‍ക്കകം തിരമാല മൗറീഷ്യസ്, മാലീദ്വീപ്, ആഫ്രിക്കയുടെ കിഴക്കന്‍ പ്രദേശങ്ങളും പാടേ തകര്‍ത്തെറിഞ്ഞു. ഇവരില്‍ നല്ലൊരു വിഭാഗം സ്ത്രീകളും കുട്ടികളുമായിരുന്നു. ചീട്ടുകൊട്ടാങ്ങള് പോലെ വീടുകള്‍ തകര്‍ന്നടിഞ്ഞു. ഒരുമണിക്കൂറിന് ശേഷം തിരമാല ആന്ധ്ര, തമിഴ്നാട്, തീരങ്ങിലെത്തി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സുനാമി പ്രഹരം ഏറ്റുവാങ്ങിയ് സംസ്ഥാനം തമിഴ്നാടായിരുന്നു.






