
ഒറ്റനോട്ടത്തില്‍ ആര്‍ക്കും ഒരു സംശയം തോന്നും ഇത് ശരിക്കും കീര്‍ത്തി തന്നെതാണോ എന്ന്. ശരീരഭാരം കുറച്ച് വളരെ മെലിഞ്ഞ രൂപത്തിലുളള കീര്‍ത്തിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. 2020 ല്‍ അഭിനയിച്ച മിസ് ഇന്ത്യ എന്ന ചിത്രത്തിനു വേണ്ടിയാണ് 20 കിലോഗ്രാം കീര്‍ത്തി കുറച്ചത്. അമിത ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി തന്റെ ഫിറ്റ്നസ് രഹസ്യം പങ്കുവെയ്ക്കുകയാണ്.
സ്ഥിരം ചെയ്തിരുന്ന വെയ്റ്റ് ട്രയ്നിങ് കീര്‍ത്തിയുടെ ഫിറ്റ്നസില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ജിമ്മിലെ വര്ക്കിനുപുറമെ യോഗയും കീര്‍ത്തിയുടെ ദിനചര്യയുടെ ഭാഗമായിരുന്നു. സ്പിന്നിങ്, ഇന്‍ഡോര്‍, ബൈക്കുകള്‍, ട്രെഡ്മില്ലുകള്‍, എന്നിവ ഉപയോഗിച്ച് കീര്‍ത്തി വര്‍ക്ഔട്ട് ചെയ്തിരുന്നു.
പാല്, നട്സ്, സീഡുകള്‍, റൊട്ടി, പച്ചക്കറി, ചോറ് തുടങ്ങിയവയാണ് താരത്തിന് പ്രിയം. വൈകുന്നേരങ്ങളില്‍ സൂപ്പ്, ജ്യൂസ്, ഹെല്‍ത്തി സ്മൂത്തീസ് എന്നിവയായിരുന്നു കീര്‍ത്തിയുടെ പ്രധാന ഭക്ഷണം. വളരെ കുറച്ചുമാത്രം ഭക്ഷണമാനണ് താരം കഴിച്ചിരുന്നത്. ഇങ്ങനെ 20 കിലോ ഭാരം കീര്‍ത്തി കുറച്ചു.
2000 ല്‍ പുറത്തിറങ്ങിയ പൈലറ്റ്സ് എന്ന ചിത്രത്തില്‍ ബാലതാരമായാണ് കീര്‍ത്തി സുരേഷ് അഭിനയരംഗത്തേക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് 2013 ല്‍ ഗീതാഞ്ജലി എന്ന ചിത്രത്തിലാണ് കീര്‍ത്തി നായകിയായി എത്തിയത്. പിന്നീട് തമിഴ്, തെലുങ്ക് ഉള്‍പ്പെടെയുളള തെന്നിന്ത്യന്‍ ഭാഷകളില്‍ തിളങ്ങി.






