
ലോകം കോവിഡിന്റെ രണ്ടാം തരംഗം നേരിട്ടുകൊണ്ടിരിക്കുകയാണിപ്പോള്‍. നമ്മുടെ ഓരോ ദിവസവും കടന്നുപോകുന്നത് ശരീര താപനില പരിശോധിച്ചും മാസ്കും സാനിറ്റെസര്‍ ഉപയോഗിച്ചുമാണ്. എന്നാല്‍ ഇവയൊന്നും ഉപയോഗിക്കാത്തവര്‍ ഏറെയാണ് നമ്മുടെ ഇടയില്‍. അവര്‍ക്കൊരു മാതൃകയായിരിക്കുകയാണ് ഒരു കുഞ്ഞ് പെണ്‍കുട്ടി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നതും ഈ മിടുക്കി തന്നെയാണ്.
സെക്യൂരിറ്റിയുടെ അടുത്ത് പോയി തന്റെ ഇരു കൈകളും നീട്ടി താപനില പരിശോധിക്കുന്നത് കൂടാതെ, കൈയ്യിലിരിക്കുന്ന പാവയുടേയും താപനില പരിശോധിക്കുന്നുണ്ട്. തന്റെ മുമ്പില്‍ വന്നു ശരീര താപനില പരിശോധിക്കാന്‍ വന്ന കുട്ടിയെ പുഞ്ചിരിയോടെയാണ് സെക്യൂരിറ്റി സമീപിക്കുന്നത്. ഈ വീഡിയോ നിമിഷങ്ങള്‍ക്കകമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വീഡിയോയിക്ക് താഴെ അനേകം ആള്ക്കാര് അഭിപ്രായങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ' ഉത്തരവാദിത്തമുളള ഒരു പൗരന് ഇങ്ങനെയായിരിക്കണം എന്ന് പലരും ട്വിറ്ററില്‍ കുറിച്ചു. കുട്ടിയെ അഭിനന്ദിച്ചും കമന്റുകള്‍ ഏറെയാണ്.






