
സൗന്ദര്യം എന്നാല്‍ രൂപത്തിനൊപ്പം ബുദ്ധിയും ധൈര്യവും കൂടി ചേരണമെന്നാണ്. ഒരു പക്ഷേ ഇക്കാര്യത്തില്‍ പലര്‍ക്കും അഭിപ്രായ വ്യത്യാസം ഉണ്ടായേക്കാമെങ്കിലും റഷ്യന്‍ പോലീസിന് അതില്ല. കാരണം തങ്ങളുടെ പോലീസുകാരികള്ക്കിടയിലെ സുന്ദരിയായ കടുപ്പക്കാരിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അവര്‍. ഇതിനായി വനിതാ പോലീസുകാരുടെ സൗന്ദര്യ മത്സരം ഈ വര്‍ഷം മുതല്‍ തുടങ്ങിയിരിക്കുകയാണ്.
റഷ്യയിലെ പോലീസ് സെലിബ്രേഷന്റെ ഭാഗമായിട്ടാണ് പരിപാടി. സൗന്ദര്യത്തിനുള്ളില്‍ കടുപ്പം ജനങ്ങളെ ബോദ്ധ്യപ്പെടുത്തുകയാണ് പരിപാടിയുടെ ഉദ്ദേശമെന്നാണ് റഷ്യന്‍ പോലീസ് പറയുന്നത്.
റഷ്യയിലെ പോലീസ് സെലിബ്രേഷന്റെ ഭാഗമായിട്ടാണ് പരിപാടി. സൗന്ദര്യത്തിനുള്ളില്‍ കടുപ്പം ജനങ്ങളെ ബോദ്ധ്യപ്പെടുത്തുകയാണ് പരിപാടിയുടെ ഉദ്ദേശമെന്നാണ് റഷ്യന്‍ പോലീസ് പറയുന്നത്.

ഈ മാസം ആദ്യം മുതല്‍ പരിപാടിയുടെ പ്രാഥമിക ഘട്ടം തുടങ്ങിയിരിക്കെ അനേകരാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. വോള്‍ഗോഗ്രാഡ് നഗരത്തിലെ സുന്ദരിപ്പോലീസ് ക്രിസ്റ്റീന ലുണേവ, അവരുടെ സഹപ്രവര്‍ത്തക നിച്ചായേവ, മോസ്കോയില്‍ നിന്നുള്ള വിക്ടോറിയ ക്രിവോഷീവ എന്നിവരെല്ലാം മത്സരത്തിനുള്ള ചിലരാണ്.

ഇവര്‍ക്കൊപ്പം മോസ്കോയില്‍ നിന്നുള്ള നീണ്ടമുടിക്കാരി എലിസവേറ്റാ കഡേറ്റോവയും ഉണ്ട്. പോലീസ് യൂണിഫോമിലുള്ള ഫോട്ടോയാണ് മിക്കവരും അയച്ചിരിക്കുന്നത്. ചിലര്‍ തൊപ്പിവെച്ചും മറ്റു ചിലര്‍ വെയ്ക്കാതെയും. ഇതുവരെ ജേതാവിനെ പ്രഖ്യാപിച്ചില്ല.







Comments