
അഭിനയം കൊണ്ടും അവതരണം കൊണ്ടും മലയാളികളുടെ മനസ്സ് കീഴടക്കിയ പ്രിയ നടി നൈല ഉഷ.അവരുടെ ജീവിതത്തിലെ സന്തോഷ നിമിഷമാണ്താരം സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.അവര്‍ സ്വന്തമാകാന്‍ ആഗ്രഹിച്ച വാഹനങ്ങളുടെ പട്ടികയിലെ ആദ്യത്തെ വാഹനമായ റേഞ്ച് റോവര്‍ സ്പോട്ട് എച്ച്.എസ്.ഇ.ബ്ലാക്ക് എഡിഷനാണ് താരം സ്വന്തമാക്കിയിരിക്കന്നത്.
ഇഷ്ട നിറത്തിലുളള വാഹനം സ്വന്തമാക്കിയ വിവരം താരം തന്നെയാണ് പങ്കുവെച്ചത്. മകനൊപ്പമാണ് താരം വാഹനം വാങ്ങാനെത്തിയത്. ആഡംബര വാഹനമായ റേഞ്ച് റോവര്‍ സ്പോട്ട് 2.0 ലിറ്റര്‍,3.0ലിറ്റര്‍,5.0 ലിറ്റര്‍ വി8 തുടങ്ങിയ പുതിയ ഓപ്ഷനുകളിലാണ് ദുബായില്‍ വാഹനം വിപണിയിലെത്തിയിരിക്കുന്നത്. ഈ സുന്ദര നിമിഷത്തിലേക്ക് തന്നെ എത്തിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും ശ്രദ്ധയുളള ഡ്രൈവായിരിക്കുമെന്ന കുറിപ്പോടെയാണ് താരം വിശേഷം പങ്കുവെച്ചത്.






