
തിരുവനന്തപുരം: മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെയും നടപടി വേണമെന്നും ഐജി ലക്ഷ്മണിന്റെ സസ്പെന്ഷന് വെറും പ്രഹസനം മാത്രമെന്നും രാജ്മോഹന്‍ ഉണ്ണിത്താന് എംപി. ഐജിക്കെതിരെ നടപടിയെടുത്തു തടിതപ്പാനാണ് ശ്രമം.
ലക്ഷ്മണയേക്കാൾ ഉന്നതനായ നേതാവിന് മോൻസനുമായി ബന്ധമുണ്ട്. മുൻ ഡിജിപി ലോക്നാഥ് ബെഹ്റയാണ് ഒന്നാം നമ്പർ കുറ്റവാളി.
സർവീസിലിരിക്കെ അദ്ദേഹം ചെയ്ത കൊള്ളരുതായ്മകളെ മഹത്വവത്കരിച്ചാണ് ബെഹ്റയ്ക്ക് മെട്രോയിൽ ചുമതല നൽകിയതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.






