
ജീവിതത്തിലാദ്യമായി പിസ കഴിക്കുന്ന ഒരു മുത്തശ്ശിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. പിസ കഴിക്കുമ്പോള്‍ അവരുടെ മുഖത്ത് നിറയുന്ന നിഷ്കളങ്ക ഭാവമാണ്
ആളുകളെ വീഡിയോയിലേക്ക് ആകര്‍ഷിക്കുന്നത്. ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റിയായ ഗ്രീഷ് ഭട്ടാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ആദ്യമായി ആ രുചി അറിയുമ്പോള്‍ മുത്തശ്ശിയുടെ മുഖത്തു വിരിയുന്ന പ്രതികരണം ആളുകളുടെ മനസ്സും നിറയ്ക്കുന്നു. എന്നാല്‍ ഇവര്‍ ആരാണെന്നോ എവിടുന്നാണെന്നോ ഒന്നും അറിയില്ല എന്നാലും ഇവര്‍ ആളുകളില്‍ സന്തോഷമെത്തിക്കുകയാണ്.






