
പാലക്കാട്: എന്തിനും ഏതിനും എളുപ്പവഴി കണ്ടെത്തുന്നവരാണല്ലോ മലയാളികള്. ഇത്തരമൊരു പ്രശനത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് പാലക്കാട്ടെ ജനങ്ങള്. നോട്ട് നിരോധനത്തെത്തുടര്ന്ന് എടിഎമ്മുകളുടെ മുന്നില് ക്യൂ നിന്ന് മടുത്ത ഇവര് ക്യൂ നില്ക്കുന്നതിന് പകരം കല്ലുകള് എടുത്ത് വെയ്ക്കുകയാണ് ഇപ്പോള് ചെയ്യുന്നത്.
കല്ലിനടിയില് സ്വന്തം പേരും വിവരങ്ങളും എഴുതിവെയ്ക്കുന്നതുകൊണ്ട് കല്ലുകള് മാറിപോകില്ല. കല്ലുകള് മാത്രമല്ല കുപ്പികളും, പാസ് ബുക്കുകളും ഇതിനായി ഇവര് ഉപയോഗിക്കുന്നുണ്ട്.
പാലക്കാട്ടെ എസ്ബിഐ ഓങ്ങല്ലുര് ബ്രാഞ്ചിന് മുന്നില് പ്രത്യക്ഷപ്പെട്ട ഈ വ്യത്യസ്ത ക്യൂവിന്റെ ചിത്രങ്ങള് നവമാധ്യമങ്ങളില് പ്രചരിക്കാന് തുടങ്ങിയതോടെ കേരളത്തിലെ മറ്റ് സ്ഥലങ്ങളിലും സമാനരീതിയില് ക്യൂ കാണപ്പെട്ടു തുടങ്ങി.







Comments