
എ.ആര് റഹ്മാന്റെ 'ന്യൂ' എന്ന തമിഴ് ചിത്രത്തിലെ 'സ്പൈഡര്മാന്'എന്ന ഹിറ്റ് പാട്ടിനു കവര്പ്പതിപ്പ് ഒരുക്കിയിരിക്കുകയാണ് അഭിരാമി രഘുനാഥന്. യഥാര്‍ത്ഥ പാട്ടിന്റെ തനിമ ഒട്ടും ചോരാതെയാണ് അഭിരാമിയുടെ ആലാപനം. സംഗീത സംവിധായകന് അഫ്സല് യൂസഫിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ ഗാനം പ്രേഷകരിലേക്കെത്തിയത്. അതിമനോഹരമായ ആലാപന മികവും ഒപ്പം മികച്ച ഓര്‍ക്കസ്ട്രേഷനും കൂടിചേര്‍ന്നപ്പോള്‍ വളരെ വേഗത്തില്‍ ഗാനം ശ്രദ്ധ നേടി.
സാധന സര്‍ഗവും കുനാലും ചേര്‍ന്നാലപിച്ച ഈ ഗാനത്തിനു വരികളെഴുതിയത് വാലി ആണ്. നിരവധി കവര്‍ പതിപ്പുകള്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും അഭിരാമിയുടെ ഈ കവര്‍ പതിപ്പ് ചുരുങ്ങിയ സമയത്തിനുളളില്‍ നിരവധി ആസ്വാദകരെ സ്വന്തമാക്കി കഴിഞ്ഞു. കൂടാതെ മികച്ച പ്രതികരണമാണിപ്പോള്‍ ഈ പാട്ടിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.






