
മൊറാദാബാദ്ഃ ഇന്ത്യാ വിഭജനത്തിന്റെ കാരണക്കാര്‍ കോണ്‍ഗ്രസാണെന്ന് എഐഎംഐഎം നേതാവ് അസാദുദ്ദീന്‍ ഒവൈസി. ഉത്തര്‍പ്രദേശില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യാ വിഭജനത്തിനു കാരണം മുസ്ലീങ്ങളോ മുഹമ്മദലി ജിന്നയോ അല്ല മറിച്ച് കോണ്‍ഗ്രസാണെന്നും, ആ സമയത്ത് മുസ്ലീങ്ങളില്‍ നവാബുമാര്‍ക്കും ബിരുദധാരികള്‍ക്കും മാത്രമായിരുന്നു വോട്ടവകാശമെന്നും അതിനാല്‍ അന്നത്തെ കോണ്‍ഗ്രസ് നേതാക്കളാണ് വിഭജനത്തിനു ഉത്തരവാദികള്‍ എന്നും അദ്ദേഹം പറഞ്ഞു. ചരിത്രം വായിക്കാത്ത ആര്‍എസ്എസിനെയും ബിജെപിയെയും സമാജ്വാദി പാര്‍ട്ടിയെയും അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ മുഹമ്മദലി ജിന്ന ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നുവെങ്കില്‍ വിഭജനം നടക്കില്ലായിരുന്നു എന്ന പരാമര്‍ശവുമായി സുഹേല്‍ദേവ് ഭാരതീയ സമാജ്വാദി പാര്‍ട്ടി നേതാവ് ഒപി രജ്ഭര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ഒവൈസിയും എത്തിയിരിക്കുന്നത്.






