
ലോകമാകെ തരംഗമായ അനിമേഷന്‍ സംഗീത-ഹാസ്യ ചിത്രമായ സിങ്ങിന്റെ രണ്ടാം ഭാഗത്തിലൂടെ വീണ്ടും ഹോളിവുഡില്‍ തിളങ്ങാനൊരുങ്ങുകയാണ് കൊറിയന്‍ സംഗീത ബാന്‍ഡ് ബിടിഎസ്. 'സിങ് 2' എന്ന ഈ അനിമേഷന്‍ ചിത്രത്തിനുവേണ്ടി പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത് ഇവരാണ്. ടെയ്ലര് സ്വിഫ്റ്റ്,ഡ്രേക്ക്,യു 2 ദ് വീക്കെന്‍ഡ്,കാര്‍ഡി ബി എന്നിവര്‍ക്കൊപ്പമാണ് സിങ് 2 ല്‍ ബിടിഎസിന്റെ ഗാനങ്ങളും ഉണ്ടാവുക.
ഒരു കൂട്ടം മൃഗങ്ങള്‍ സംഗീത മത്സരത്തിനു പോകുന്നതാണ് സിനിമയുടെ പ്രമേയം. ചിത്രത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്തപ്പോള്‍ ഏറെ ജനശ്രദ്ധ നേടിയിരുന്നു.കൂടാതെ എറ്റേണല്സിനു ശേഷം ബിടിഎസ് ബാന്‍ഡിന്റെ ശബ്ദം വീണ്ടും ഹോളിവുഡില്‍ മുഴങ്ങുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഒപ്പം ഹോളിവുഡിലെ ഒരുകൂട്ടം താരങ്ങളുടെ ശബ്ദ സാന്നിധ്യവും ചിത്രത്തിലുണ്ടാകും. ചിത്രം ഡിസംബര്‍ 2 ന് പ്രദര്‍ശനത്തിനെത്തും.
പുതിയ ചിത്രത്തിലെ ഇഷ്ടഗായകരുടെ പാട്ട് കേള്‍ക്കാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.






