
മേക്കപ്പില്ലാതെ ഭാര്യയുടെ മുഖം കണ്ട ഞെട്ടലില്‍ വിവാഹമോചനത്തിനു യുവാവ് കോടതിയെ സമീപിച്ചു. ഇവരുടെ വിവാഹം കഴിഞ്ഞ് ഒരു മാസത്തിനകം ഇയാള്‍ വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു. ഭാര്യക്ക് സൗന്ദര്യം കുറവാണെന്നാണ് ഭര്‍ത്താവിന്റെ വാദം. ഈജിപ്തലായിരുന്നു ഈ സംഭവം. വിവാഹത്തിനു മുന്‍പ് കനത്ത മേക്കപ്പ് ഉപയോഗിച്ചിരുന്ന അവള് എന്നെ വഞ്ചിച്ചു. ഇവളെ മേക്കപ്പില്ലാതെ കാണന്‍ ഭംഗിയില്ലയെന്നാണ് യുവാവ് കോടതിയില്‍ പറഞ്ഞത്.
ഇവര്‍ സോഷ്യല്‍ മീഡിയ വഴിയാണ് പരിചയപ്പെടുന്നത്. യുവതി മേക്കപ്പിട്ട ഫോട്ടോകളാണ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്. ഈ ഫോട്ടോകള്‍ കണ്ടു ആകൃഷ്ടനായാണ് യുവാവ് വിവാഹം ചെയ്തത്. പീന്നിടാണ് എല്ലാം മേക്കപ്പിട്ടതാണെന്ന് മനസ്സിലായത്. 'യഥാര്‍ഥ രൂപം കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ഒത്തു പോകാന്‍ ശ്രമിച്ചു. സാധിക്കാത്തതിനാലാണ് വിവാഹമോചനം ആവശ്യപ്പെട്ടുന്നത്'-.യുവാവ് കോടതിയില്‍ പറഞ്ഞു.






