
നിലമ്പൂര്ഃ കയാക്കില്‍ പങ്കെടുക്കാന്‍ നിഷ ജോസ് കെ.മാണി നിലമ്പൂരിലെത്തിയത് രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം. മാലിന്യങ്ങള്‍ നീക്കുക
അതുവഴി നദീജലം ശുദ്ധീകരിക്കാനുള്ള അവബോധം ജനങ്ങളിലേക്കെത്തിക്കുക എന്നീ ലക്ഷ്യങ്ങളാണ് ഈ പരിപാടിയുടെ ഭാഗമാകാനുള്ള കാരണമെന്ന് നിഷ ജോസ് പറഞ്ഞു.
‘‘ജനങ്ങളെ ബോധവത്കരിച്ചാല്‍ നമ്മുടെ നദികളെ വീണ്ടെുക്കാനാകും. കോവിഡ് കാരണം രണ്ടു വര്‍ഷമായി പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഞാനൊരു ആലപ്പുഴക്കാരിയാണ്. നാട്ടിൽ ചെറിയ വള്ളങ്ങൾ തുഴഞ്ഞാണ് യാത്ര ചെയ്തിരുന്നത്. വർഷങ്ങളായി ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. പാലായിൽനിന്നുള്ള ഒരു കയാക്കിങ് ക്ലബ്ബിനെ കൂടെ കൂട്ടിയാണ് നിലമ്പൂരിലെത്തിയത്. ബേപ്പൂരിൽ നടക്കുന്ന സമാപനപരിപാടിയിലും പങ്കെടുക്കുന്നുണ്ട്.’’ നിഷ ജോസ് കെ. മാണി പറഞ്ഞു






