
ബാഹുബലി ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായ, സിനിമാലോകത്തിന്റെ ദേവസേനയാണ് അനുഷ്ക ഷെട്ടി. അഭിനയ മികവുകൊണ്ട് പ്രക്ഷക പ്രീതി നേടിയ നടി പതിനാറ് വര്‍ഷമായി തെലുങ്ക്-തമിഴ് സിനിമാ ലോകത്ത് നിറഞ്ഞു നില്‍ക്കുകയാണ്. കഥാപാത്ര മികവിനുവേണ്ടി എന്ത് കഷ്ടപ്പാടും ഏറ്റെടുക്കാന്‍ തയ്യാറാണ് എന്നതിന്റെ വലിയൊരു തെളിവാണ് തെലുങ്കില്‍ സൈസ് സീറോ എന്ന പേരിലും തമിഴില്‍ ഇഞ്ചി ഇടുപ്പഴകി എന്ന പേരിലും റിലീസായ ചിത്രം. ഈ ചിത്രത്തിനായി 20 കിലോ ഭാരമാണ് അനുഷ്ക വര്‍ധിപ്പിച്ചത്. യോഗ പരിശീലകയായിരുന്ന താരം കൃത്യനിഷ്ടമായ ജീവിതശൈലിയുടെ ഉടമകൂടിയാണ്.
ഷൂട്ടിങ്ങ് ഷെഡ്യൂളുകള്‍ക്കിടയിലും ശരീരത്തിന്റെ ജലാംശം നിര്‍ത്താന്‍ കരിക്കിന് വെള്ളമാണ് അനുഷ്ക കുടിക്കാറുള്ളത്. അനുഷ്കയുടെ ചര്‍മ്മത്തിന്റെ തിളക്കത്തിന് പിന്നിലെ രഹസ്യവും ഇതാണ്. പച്ചക്കറികളുടെ രൂപത്തില്‍ ഭക്ഷണത്തില്‍ ഫൈബര്‍ ആവശ്യത്തിന് ഉള്‍പ്പെടുത്താന്‍ അനുഷ്ക എപ്പോഴും എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ദഹനം മെച്ചപ്പെടുത്താനും ചയാപചയം വേഗത്തിലാക്കി ഭാരം കുറയ്ക്കാനും ദിവസവും രാത്രി എട്ട് മണിക്കുള്ളില്‍ ഭക്ഷണം കഴിക്കാന്‍ താരം പ്രത്യേകം ശ്രദ്ധിക്കും. അധികം എണ്ണ ചേര്‍ന്നതും സംസ്കരിച്ചതുമായ ഭക്ഷണവിഭവങ്ങളും അമിതമായ പഞ്ചസാരയും ഭക്ഷണത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന അനുഷ്കയ്ക്ക് വീട്ടില്‍ പാചകം ചെയ്യുന്ന ആഹാരത്തിനോടാണ് താല്‍പ്പര്യം.






