
മലയാള ചലച്ചിത്രരംഗത്ത് പകരംവയ്ക്കാനില്ലാത്ത അഭിനേതാവായിരുന്നു തിലകൻ. പ്രൊഫഷണല്‍ നാടകരംഗത്തു നിന്ന് സിനിമയിലേക്കെത്തിയ തിലകന് കരുത്തുറ്റ പല കഥാപാത്രങ്ങളും വെള്ളിത്തിരയിലെത്തിച്ചിട്ടുണ്ട്. തിലകന്റെ മക്കളും സിനിമാ-സീരിയല്‍ രംഗത്ത് സജീവമാണ്. അതിലൊരാളാണ് നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഷോബി തിലകന്.
നടന് ഷോബി തിലകന് അടുത്തിടെ അച്ഛനെക്കുറിച്ചുള്ള ചില ഓര്‍മ്മകള്‍ ഒരു പ്രമുഖ മാധ്യമവുമായി പങ്കുവയ്ക്കുകയുണ്ടായി. അതില്‍ ചില കാര്യങ്ങള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ‘‘അച്ഛനോടൊപ്പമുളള ഓരോ നിമിഷവും അത്രയും വിലപ്പെട്ടതായിരുന്നു. അച്ഛനോടൊപ്പം അവസാന നിമിഷങ്ങളിൽ ഉണ്ടായിരുന്നത് ഞാനായിരുന്നു. ചെറുപ്പത്തില്‍ അമ്മയുടെ വീട്ടിൽ നിന്ന് വളർന്നതിനാൽ അച്ഛനെ തനിക്ക് ഏറെ മിസ് ചെയ്തിരുന്നു. പത്താം ക്ലാസിന് ശേഷമാണ് അച്ഛന്റെ കൂടെ താമസിക്കാൻ കഴിഞ്ഞത്. അത്ഭുത വസ്തുവിനെ പോലെയായിരുന്നു വളരെ ചെറുപ്പത്തിൽ ഞാൻ അച്ഛനെ കണ്ടിരുന്നത്. അച്ഛനോട് കയർത്ത് സംസാരിക്കുകയോ ഒരുപാട് സ്നേഹത്തോടെ സംസാരിക്കുകയോ ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ കയ്യിൽ പിടിക്കാൻ തന്നെ എനിക്ക് പേടിയായിരുന്നു. അദ്ദേഹത്തിന്റെ മരണ നിമിഷം വരെ അതേ കാഴ്ചപ്പാട് തന്നെയായിരുന്നു എനിക്ക് ഉണ്ടായിരുന്നത്’’ ഷോബിയുടെ ഓര്‍മ്മകള്‍ ഇങ്ങനെ നീണ്ടു പോകുന്നു.






