
പട്ന: അന്തരിച്ച ബോളിവുഡ് നടന് സുശാന്ത് സിംഗ് രാജ്പുതിന്റെ ബന്ധുക്കളായ അഞ്ചു പേര് വാഹനാപകടത്തില്‍ മരിച്ചു. ബിഹാറിലെ ലക്ഷിസരായ് ജില്ലയിലെ ദേശീയപാത 333ല്‍ വെച്ചാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
സുശാന്ത് സിംഗിന്റെ സഹോദരിയുടെ ഭര്‍ത്താവിന്റെ ബന്ധു ലാല്‍ജീത് സിംഗ് മരിച്ചു. ഒ.പി സിംഗിന്റെ സഹോദരി ഗീതാ ദേവിയുടെ ഭര്‍ത്താവാണ് ലാല്‍ജീത് സിംഗ്. ഗീതാ ദേവിയുടെ മരണാനന്തരച്ചടങ്ങു കഴിഞ്ഞു മടങ്ങവെയാണ് അപകടം നടന്നത്.
ലാല്‍ജീത് സിംഗും അദ്ദേഹത്തിന്റെ മക്കളും ബന്ധുക്കളുമായിരുന്നു കാറില്‍ സഞ്ചരിച്ചിരുന്നത്. സംഭവ സ്ഥലത്തുവെച്ചു തന്നെ കാറിന്റെ ഡ്രൈവറടക്കം ആറുപേര്‍ മരിച്ചു. മരിച്ചവരില്‍ ലാല്‍ജീത് സിംഗിന്റെ മക്കളായ അമിത് ശേഖര്‍, രാം ചന്ദ്ര സിംഗ്ന്റെ ബന്ധുക്കളായ ബേബി ദേവി, അനിത ദേവി, ഡ്രൈവര്‍ പ്രീതം കുമാര്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.






