
ന്യുഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ സുരക്ഷാ വീഴ്ച. രാഷ്ട്രപതി ഭവന്റെ പരിസരത്തേക്ക് കാര്‍ അതിക്രമിച്ചുകയറ്റി. സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. രാഷ്ട്രപതി ഭവന് വളപ്പിലേക്ക് കാര്‍ ഓടിച്ചുകയറ്റാനായിരുന്നു ദമ്പതികളുടെ ശ്രമം. സുരക്ഷാ ജീവനക്കാര്‍ ഇവരെ കയ്യോടെ പിടികൂടുകയായിരുന്നു. കേന്ദ്ര ഏജന്‍സികളും ഡല്‍ഹി പോലീസും സംയുക്തമായ ചോദ്യം ചെയ്യുകയാണ്.
അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും പോലീസ് വ്യക്തമാക്കി.






