
ഗായിക കാമില കാബെല്ലൊ ജീവിതപങ്കാളി ഷോണ്‍ മെന്‍ഡസുമായി വേര്‍പിരിയുകയാണെന്നു വെളിപ്പെടുത്തി. രണ്ടു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ക്യൂബന്‍ അമേരിക്കന്‍ ഗായകനും ഗാനരചയിതാവുമായ കാമിലയും കനേഡിയന്‍ ഗായകനായ ഷോണ്‍ മെന്‍ഡസും പിരിയുന്നത്. വേര്പ്പിരിഞ്ഞാലും തങ്ങള്‍ സുഹൃത്തുക്കളായി തുടരുമെന്നും ഇരുവരും ഔദ്യോഗികമായി പറഞ്ഞു.
പ്രണയത്തിനു പിന്തുണ നല്കി കൂടെ നിന്ന സുഹൃത്തുക്കള്‍ക്കും സ്നേഹിതര്‍ക്കു നന്ദി പറയുന്നതായി ഇരുവരും സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. 2015 ല്‍ സുഹൃത്തുക്കളായിരുന്ന ഇരുവരും 2019 ലാണ് പ്രണയത്തിലായത്. തുടര്‍ന്നു ഇരുവരും ചേര്‍ന്നു 'സെനോറിറ്റ' എന്ന പേരില്‍ ഒരു സംഗീത ആല്‍ബം ഇറക്കിയിരുന്നു.
ഇരുവരും പിരിയുകയാണെന്നുളള വാര്‍ത്ത ആരാധകരെ അമ്പരപ്പിച്ചു. ഇരുവര്‍ക്കും വിജയാശംസകള്‍ നേര്‍ന്നു കൊണ്ടു നിരവധിപ്പേര്‍ രംഗത്തെത്തി. കാമിലയുടെ ആദ്യ ആല്‍ബം 'ക്രൈയിങ് ക്ലബ്' 2017 ലാണ് പുറത്തിറങ്ങിയത്. 'ഐ നോ യു ഡിഡ് ലാസ്റ്റ് സമ്മര്‍', 'ബാഡ് തിങ്സ്, ഹവാന', 'നെവര്‍ ബി ദ് സെയിം' തുടങ്ങിയവയാണ് കാമിലയുടെ ശ്രദ്ധേയമായ ആല്‍ബങ്ങള്‍.






