
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ 'ലാല്‍സലാം' എന്ന നോവല്‍ ഉടന്‍ പുറത്തിറങ്ങും. വെസ്റ്റ്ലാന്‍ഡ് പബ്ലിക്കേഷന്‍സാണ് ഈ പുസ്തകം പുറത്തിറക്കുന്നത്.
2010-ല്‍ ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ 76 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയായ സംഭവമാണ് ഈ നോവലിന്റെ പ്രമേയം. രാജ്യത്തിനായി ജീവന് സമര്‍പ്പിച്ചവര്‍ക്കുളള ആദരവ് കൂടിയാണ് നോവല്‍. നവംബര്‍ 29ന് നോവല്‍ വായനക്കാരിലെത്തും.






