
പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം എ.ബി ഡി വില്ലേഴ്സ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. എല്ലാ വിധ മത്സരങ്ങളില്‍ നിന്നും വിരമിക്കുന്നതായി കാണിച്ച് വില്ലേഴ്സ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. 2018 മേയില്‍ രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിച്ച ഈ 37 കാരന്, ഇന്ത്യന പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിനു വേണ്ടി കളിച്ചിരുന്നു.
ഗ്രയിം സ്മിത്തിനു ശേഷം ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു. 2015 ജനുവരിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ജൊഹന്നാസ്ബര്ഗില് നടന്ന ഏകദിന മല്‍സരത്തില്‍ 31 പന്തുകളില്‍ സെഞ്ചുറി തികച്ച എ.ബി. ഡി വില്ലിയേഴ്സ് ഏകദിനത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിക്കുടമയായി ] .ന്യൂസിലന്‍ഡിന്റെ കൊറേ ആന്‍ഡേഴ്സന്റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ഡി വില്ലിയേഴ്സ് തിരുത്തിക്കുറിച്ചത്.






