
പുതിയ സിനിമയുടെ പ്രമോഷന് വേദിയില്‍ വികാരാധീനനായി പൊട്ടി കരഞ്ഞ് നടന് ചിമ്പു. ചിമ്പുവിന്റെ പുതിയ ചിത്രം മാനാട് നവംബര്‍ 25 നാണ് റിലീസാകുന്നത്. സിനിമയെക്കുറിച്ചു സംസാരിക്കുന്നതിനിടെയാണ് ചിമ്പു മനസ്സു തുറന്നത്. ജീവിതത്തില്‍ താന്‍ ഒരുപാടു പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും വേണ്ടത് ആരാധകരുടെ സ്നേഹവും പിന്തുണയുമാണെന്നു ചിമ്പു പറഞ്ഞു.
വെങ്കട്ട് പ്രഭുമായി ഒരുപാടു വര്‍ഷത്തെ പരിചയമുണ്ട്, പല കഥകളും തമ്മില്‍ ചര്‍ച്ച ചെയ്യുമെങ്കിലും സിനിമ വരുമ്പോള്‍ നായകന് വേറെ നടനായിരിക്കും.ഈ ചിത്രത്തെക്കുറിച്ച് വണ്‍ലൈന്‍ മാത്രമാണ് പറഞ്ഞതെങ്കിലും കഥാപാത്രത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ ഇഷ്ടപ്പെടുകയും താല്‍പ്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഈ സിനിമ നിങ്ങള്ക്കിട്ടഷ്ടപ്പെടുമെന്നും സിനിമയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും നടന് പറഞ്ഞു.
തന്റെ ജീവിതത്തില്‍ ഒരുപാടു പ്രശ്നങ്ങള്‍ ഉണ്ടെന്നും അതിനാല്‍ താന്‍ വളരെ വിഷമത്തിലാണെന്നും ദയവായി തനിക്കു പിന്തുണ നല്‍കണമെന്നു ചിമ്പു പറയുന്നു.മാനാട് സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ്. എസ്.ജെ സൂര്യയും കല്ല്യാണി പ്രിയദര്‍ശനുമാണ് സിനിമയില്‍ മറ്റു പ്രധാന വേഷത്തിലെത്തുക. മാനാട് സിനിമയുമായി ബന്ധപ്പെട്ടു മുമ്പു ഏറെ വിവാദങ്ങള്‍ ഉണ്ടായിരുന്നു. ചിമ്പുവിനും വധഭീഷണി നേരിട്ടിരുന്നു.






