
ന്യുഡല്‍ഹി: വ്യോമസേന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റന്‍ അഭിനന്ദന് വര്ദ്ധമാന് അടക്കമുള്ള യുദ്ധ വീരന്മാര്ക്ക് രാജ്യം സൈനിക ബഹുമതി നല്കി ആദരിച്ചു. അഭിനന്ദന് വര്ദ്ധമാന് വീരചക്ര പുരസ്കാരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിച്ചു. 2019 ഫെബ്രുവരി 27ന്, ബാലാകോട്ട് വ്യോമക്രമണത്തിന് പിന്നാലെ അതിര്‍ത്തിയില്‍ വ്യോമനിരീക്ഷണം നടക്കുന്നതിനിടെ പാകിസ്താനി യുദ്ധവിമാനം വെടിവച്ചിട്ട ധീര പോരാട്ടത്തിനാണ് ആദരം. അഭിനന്ദന് ഉപയോഗിച്ചിരുന്ന മിഗ്-21 വിമാനം സാങ്കേതിക തകരാറില്‍പെട്ട് പാക് അധിനിവേശ കാശ്മീര്‍ ഇറങ്ങേണ്ടിവന്നപ്പോള്‍ പാകിസ്താന് സൈന്യത്തിന്റെ പിടിയിലായെങ്കിിലും രാജ്യന്തര തലത്തില്‍ ഇന്ത്യ നടത്തിയ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് പാകിസ്താന് മോചിപ്പിക്കേണ്ടിവന്നു.

മേജര്‍ വിഭൂതി ശങ്കര്‍ ദൗന്ദിയാലിന് മരണാന്തര ബഹുമതിയായി ശൗര്യ ചക്ര സമ്മാനിച്ചു. അദ്ദേഹത്തിന്റെ അമ്മ സരോജയും ഭാര്യ ലഫ്റ്റനന്റ് നിതിക കൗളും ചേര്‍ന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. 2019ല്‍ പുല്‍വാമയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് മേജര്‍ വിഭൂതി വിരമൃത്യൂ വരിച്ചത്.

സുബേദാര്‍ സോംബിറിനും മരണാനന്തര ബഹുമതിയായി ശൗര്യചക്ര സമ്മാനിച്ചു. ജമ്മു കശ്മീരില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിലായിരുന്നു സോംബിറിന്റെ വീരമൃത്യൂ. അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി.

പ്രകാശ് ജാധവിനും മരണാനന്തര ബഹുമതിയായി കീര്‍ത്തി ചക്ര സമ്മാനിച്ചു. ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് അദ്ദേഹം വീരമൃത്യൂ വരിച്ചത്.







Comments