
ഗര്‍ഭകാലത്തിന്റെ അസ്വസ്ഥകളിലും അത് ആസ്വദിക്കുന്നവരില് പെടുന്ന ഒരു താരമാണ് സൗഭാഗ്യ വെങ്കിടേശ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം, ഗര്‍ഭാവസ്ഥയിലും നൃത്തം ചെയ്യുന്ന വീഡിയോകള്‍ ഇതിനു മുമ്പ് മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഗര്‍ഭാവസ്ഥയില്‍ നൃത്തം ചെയ്യുക മാത്രമല്ല, നൃത്തം പഠിപ്പിക്കുകയും ചെയ്തിരുന്ന ആളാണ് സൗഭാഗ്യ. അമ്മയും നര്‍ത്തകിയുമായ താരാകല്യാണും ഗര്‍ഭിണിയായിരുന്ന നാളുകളില്‍ നൃത്തം ചെയ്തതാണ് തനിക്ക് പ്രചോദനമായതെന്ന് സൗഭാഗ്യ പറഞ്ഞിട്ടുണ്ട്. പലപ്പോഴും സങ്കീര്‍ണ്ണമായ നൃത്തച്ചുവടുകളും അരമണ്ഡലത്തിലുള്ള ഇരുപ്പും ഒക്കെ ചെയ്യുന്ന സൗഭാഗ്യയെ ശ്വാസം അടക്കിപ്പിടിച്ചാണ് ആരാധകരും നെറ്റിസണും അടങ്ങുന്ന ഒരു കൂട്ടം കണ്ടിരുന്നത്. ഇപ്പോഴിതാ ഗര്‍ഭകാലത്തിന്റെ 36 ആഴ്ചകള്‍ പിന്നിടുമ്പോള്‍ ചെയ്ത ഒരു വീഡിയോ സൗഭാഗ്യ ഷെയര്‍ ചെയ്തത് വൈറലാകുകയാണ്. സൗഭാഗ്യയ്ക്കൊപ്പം ഇന്‍സ്റ്റ റീല്‍സ് ചെയ്യാന്‍ നര്‍ത്തകനും ഭര്‍ത്താവുമായ അര്‍ജുനുമുണ്ട്. ‘‘സന്തോഷത്തോടെ 36 ആഴ്ചകൾ, ട്രെൻഡിനൊപ്പം പോകുന്നു.’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് സൗഭാഗ്യ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റയില്‍ ട്രെന്‍ഡിംഗായി നില്ക്കുന്ന നിഖിത ഗാന്ധിയുടെ ഗാനത്തിന് വെസ്റ്റേണ്‍ ചുവടുകള്‍ നല്‍കിയാണ് ഇരുവരും നൃത്തം ചെയ്യുന്നത്.






