ഹൈദരാബാദ്: കാമുകിയുടെ അമ്മ നല്കിയ വിഷം കലര്‍ന്ന ശീതളപാനിയം കഴിച്ച 19 കാരന് മരിച്ചു. മൊയ്നാബാദ് സ്വദേശിയായ ഷെയ്ക് ആയാസ് എന്ന ഇന്റര്‍മീഡിയേറ്റ് വിദ്യാര്‍ഥിയാണ് മരിച്ചത്.
മൊയ്നാബാദ് നിവാസിയായ 16 വയസ്സുളള പെണ്‍കുട്ടിയുമായി ഷെയ്ക് ആയാസ് കുറച്ച് വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. അടുത്തിടെ ഷെയ്ക് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനവേളയില്‍ കാമുകിയുടെ അമ്മ ഷെയ്ക് ആയാസിന് ശീതളപാനിയം നല്‍കിയിരുന്നു. തൊട്ടടുത്ത ദിവസം മുതല്‍ ഛര്ദിക്കാന് തുടങ്ങിയതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആരോഗ്യനില മോശമായതോടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച ഷെയ്ക് ആയാസ് മരിച്ചു.
ഷെയ്ക് ആയാസ് ചികിത്സയില്‍ കഴിയവേ പോലീസിന് മൊഴി നല്‍കിയിരുന്നു. കാമുകിയുടെ വീട്ടിലെത്തിയപ്പോര് കാമുകിയുടെ അമ്മ ശീതളപാനിയം നല്‍കിയെന്നായിരുന്നു മൊഴി. പ്രാഥമിക അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ മാതാവിന് കൗമാരക്കാനുമായുളള ബന്ധത്തില്‍ എതിര്‍പ്പുണ്ടായിരുന്നതായി കണ്ടെത്തി. പെണ്‍കുട്ടിയുടെ വീട്ടില്‍ പോയി വന്നതിനുശേഷമാണോ ആരോഗ്യനില മോശമായത് എന്നും സ്വയം വിഷം കഴിച്ചതാണോയെന്നും പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ കൊലപാതക ശ്രമം, കൊലപാതകം ഉള്‍പ്പെടെയുളള വകുപ്പുകളില്‍ പോലീസ് കേസെടുത്തുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുവരാനായി കാത്തിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.






