
കോവാക്സീന് 50 ശതമാനം ഫലപ്രാപ്തിയെ ഉളളൂവെന്ന് അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ലാന്‍സെറ്റിന്റെ പഠന റിപ്പോര്‍ട്ട്. ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനവും രണ്ടാം തരംഗ സമയത്തെ വൈറസിന്റെ തീവ്രവ്യാപനവുമാകാം ഫലപ്രാപ്തി കുറയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
ഈ മാസം ആദ്യം പുറത്തുവന്ന ലാന്‍സെറ്റിന്റെ ഇടക്കാല റിപ്പോര്‍ട്ടില്‍ കോവാക്സീന് 77 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അന്തിമ പഠനം പുര്‍ത്തിയായതോടെയാണ് ഫലപ്രാപ്തി കുറവാണെന്ന കണ്ടെത്തല്‍. അതേസമയം പരിശോധന നിരക്ക് കുറഞ്ഞതില്‍ കേരളമടക്കം മറ്റ് 13 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കത്തയച്ചിരുന്നു.
കോവിഡ് മരണങ്ങളുടെ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിടണമെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.






