
വേയ്റ്റ് ലിഫ്റ്റും വ്യായാമങ്ങളും ചെയ്യുന്നത് പുരുഷന്മാര്ക്കു മാത്രമല്ല സ്ത്രീകള്‍ക്കും കഴിയുമെന്നു കാണിച്ചു തരികയാണ് നടി സമാന്ത റൂത്ത് പ്രഭു. സ്ത്രീകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ഫിറ്റ്നസ്സു കാത്തുസൂക്ഷിക്കാനും വെയ്റ്റ് ട്രെയിനിങ് പോലെ സഹായകരമായ വ്യായാമം വേറെയില്ല. സാമന്ത തന്റെ നിത്യവുമുളള വര്‍ക്ക് ഔട്ടിന്റെ ഭാഗമാക്കിയിരിക്കുകയാണ് വെയ്റ്റ് ട്രെയിനിംങ്.
ശരീരത്തിലെ കൊഴുപ്പ് അലിയിക്കാനും ദീര്‍ഘനേരം ഉര്‍ജ്ജസ്വലതയോടെ ഇരിക്കാനുമെല്ലാം വെയ്റ്റ് ട്രെയിനിംങ് സഹായകരമാണ്. പലതരം ഭാരങ്ങള്‍ ഉയര്‍ത്തുന്നതിലൂടെ കൊഴുപ്പ് കത്തിക്കാന്‍ മാത്രമല്ല പേശികള്‍ വളര്‍ത്താനും സുപ്രധാനമാണ്. 30 വയസ്സു കഴിഞ്ഞാല്‍ പല സ്ത്രീകള്‍ക്കും അവരുടെ പേശികളുടെ വലുപ്പം നഷ്ടപ്പെടാനാരംഭിക്കും. ഇതു കുറയ്ക്കാന്‍ വെയ്റ്റ് ട്രെയിനിങ് വ്യായാമങ്ങള്‍ ആവശ്യമാണ്. ശരീരത്തിന്റെ ബലം കൂട്ടൂക മാ്രതമല്ല ഹൃദയത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ഈ വ്യായാമം സഹായിക്കും. ഉടലിലെ പേശികള്‍ക്കൊപ്പം തലച്ചോറിലെ പ്രവര്‍ത്തനം മന്ദീഭവിക്കാതെയിരിക്കാനും മറവി രോഗത്തെ തടയാനുമെല്ലാം സഹായിക്കും. ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്താന്‍ വെയ്റ്റ് ലിഫറ്റിംങ് അനിവാര്യമാണ്. പ്രായം കൂടിയാലും ആയാസത്തോടെ നടക്കാന്‍ സാധിക്കും.
വെയ്റ്റ് ട്രെയിനിങ് എന്‍ഡോര്‍ഫിന്‍ ഹോര്‍മോണുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിച്ചു സന്തോഷത്തോടെ ഇരിക്കാന്‍ സഹായിക്കും. അതുപോലെ വിഷാദരോഗങ്ങളെ കുറയ്ക്കാനും സാധിക്കും.






