
ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് റിതേഷ് ദേശ്മുഖും ജനീലിയ ഡിസൂസയും. റിയാന്‍, റാഹില്‍ എന്നീ രണ്ടു ആണ്‍കുട്ടികളാണ് ഇവര്‍ക്ക്. തങ്ങളുടെയും കുട്ടികളുടെയും വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. മക്കളുടെ പിറന്നാളിന് മനോഹരമായ ചിത്രവും ഹൃദയം നിറയ്ക്കും കുറിപ്പുകളുമായി സമൂഹമാധ്യമത്തില്‍ ഇരുവരും എത്താറുണ്ട്. മൂത്തമകന് റിയാന്റെ ഇത്തവണത്തെ പിറന്നാളിനും ആ പതിവ് തെറ്റിച്ചില്ല. റിയാനെ പുണര്‍ന്നു നില്ക്കുന്ന മനോഹരമായ ചിത്രവും സ്നേഹത്തില്‍ പൊതിഞ്ഞ വാക്കുകളുമായാണ് നടി മകന് പിറന്നാള്‍ ആശംസയറിയിച്ചത്.
'എനിക്ക് നിന്നെക്കുറിച്ച് ഒരു ഒരുപാട് ആഗ്രഹങ്ങളുണ്ട്, എന്നാല്‍ അവയൊക്കെ നിന്റേതല്ല എന്റേതാണെന്ന് നീ എന്നെ പഠിപ്പിച്ചു, അതുകൊണ്ടുതന്നെ നിന്റെ ആഗ്രഹങ്ങള്‍ക്ക് മുന്‍ഗണന തരുമെന്ന് ഞാന്‍ നിന്നോട് വാഗ്ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നു. നീ പറക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ഞാന്‍ നിന്റെ ചിറകുകളാകാന് ശ്രമിക്കില്ല, പകരം നിന്റെ ചിറകിന് താഴെയുള്ള കാറ്റാകാം. നീ ഒന്നാം സ്ഥാനം നേടിയില്ലെങ്കില്‍, നിരാശപ്പെടേണ്ടതില്ല, പകരം രണ്ടാം സ്ഥാനത്തിന് അതിന്റ സൗന്ദര്യമുണ്ടെന്ന് കാണിച്ചുതരുമെമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു, അവസാനത്തെ സ്ഥാനത്തിനും എപ്പോഴും അതിന്റേതായ പ്രത്യേകതയും ഇച്ഛാശക്തിയുമുണ്ട്. എല്ലാറ്റിനുമുപരിയായി നിന്നെ സന്തോഷിപ്പിയ്ക്കാന്‍ ഞാന്‍ എപ്പോഴും നിന്റെ മുന്നില്‍ ഉണ്ടാകും. നിന്നെ ആശ്വസിപ്പിക്കാന്‍ പുറകിലും നീ ഒറ്റയ്ക്ക് നടക്കാതിരിക്കാന്‍ എന്നും ഞാന്‍ അരികിലുമുണ്ടാകും. ജന്മദിനാശസകള്‍ റിയാന്‍.. ഞാന്‍ നിന്നെ സ്നേഹിക്കുന്നു.' മകനുള്ള ആശംസകള്‍ക്കൊപ്പം ജനീലിയ കുറിച്ചു.
മകന് പിറന്നാള്‍ ആശംസകളറിയിച്ച് ഒരു വിഡിയോയും കുറിപ്പും റിതേഷും പങ്കുവച്ചിരുന്നു. 'ഒരു ആലിംഗനവും ചുംബനവും മാത്രമാണ് എനിക്ക് നിന്നില്‍ നിന്ന് വേണ്ടത്. ജീവിതകാലം മുഴുവന്‍ അതിനായി ഞാന്‍ ലജ്ജയില്ലാതെ യാചിക്കും. നിനക്ക് ഇത് ചെറിയ കാര്യമായിരിക്കാം, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇതെന്റെ ലോകമാണ്.' എന്ന കുറിപ്പിനൊപ്പമാണ് മകനൊപ്പമുള്ള വിഡിയോ റിതേഷ് പങ്കുവച്ചത്.






