വനിതാ സഹപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ഫോട്ടോ വിവാദത്തിനു ശേഷം ഡോ. ശശി തരൂര്‍ എംപിയുടെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റും ശ്രദ്ധേയമാകുന്നു. പാര്‍ലമെന്റിലെ പുരുഷ സഹപ്രവര്‍ത്തകരോടൊപ്പമുള്ള ഫോട്ടോയാണ് ഇത്തവണ തരൂര്‍ പങ്കുവെക്കുന്നത്.
പാര്‍ലമെന്റിലെ കൂടുതല്‍ സഖാക്കള്‍ക്ക് ഒപ്പമാണ് ഈ പ്രഭാതത്തില്‍ അണിനിരക്കുന്നത്. എന്നാല്‍ ഈ ഫോട്ടോ വൈറലാകുമെന്ന് ആരും കരുതുന്നില്ല. താന്‍ എല്ലാവര്ക്കും അവസരങ്ങള്‍ നല്കുന്ന ആളാണ് എന്നും എഴുതിക്കൊണ്ടുളള കുറിപ്പോടുകൂടിയാണ് അദ്ദേഹം ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ' ആര് പറഞ്ഞു ലേക്സഭാ ജോലി ചെയ്യാന്‍ ആകര്‍ഷകമായ സ്ഥലമല്ലെന്ന് ' എന്ന ക്യാപ്ഷനോടുകൂടി ലോക്സഭയിലെ വനിതാ അംഗങ്ങള്‍ക്കൊപ്പമുള്ള ഫോട്ടോ തരൂര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. എന്നാല്‍ ഫോട്ടോയ്ക്ക് താഴെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധി കമന്റുകള്‍ എത്തിയതോടെ പോസ്റ്റില്‍ തിരുത്തലുമായി അദ്ദേഹം രംഗത്തെത്തി. സെല്‍ഫി വനിതാ എംപിമാര്‍ മുന്‍കയ്യെടുത്ത് തമാശയായി എടുത്തതാണെന്നും അവര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് പങ്കുവെച്ചതെന്നും തരൂര്‍ വെക്തമാക്കി.

Comments