
മരക്കാര്‍ അറബിക്കടലിന്റെ സിംഹം തീയറ്റര്‍ റിലീസിന് ശേഷം ചിത്രം ഒടിടിയിലും റിലീസ് ചെയ്യുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.
''ചിത്രം ആദ്യം എവിടെ റിലീസ് ചെയ്യണമെന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ട് പോലുമില്ലാത്ത സമയത്താണ് ഒടിടിയില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വന്നത്. അത് സത്യമല്ലാത്തതിനാലാണ് പ്രതികരിക്കാതിരുന്നത്. തീയറ്റര്‍ റിലീസ് തീരുമാനിച്ചതിനു ശേഷമാണ് ഒടിടിയുമായി കരാര്‍ ഒപ്പിട്ടത്. തീര്‍ച്ചയായും തീയറ്റര്‍ റിലീസിനു ശേഷം മരയ്ക്കാര്‍ ഒടിടിയിലെത്തും.’’ മോഹന്‍ലാല്‍ പറഞ്ഞു.
കാത്തിരുപ്പുകള്‍ക്ക് വിരമമിട്ടുകൊണ്ട് ഡിസംബര്‍ 2 നാണ് മരക്കാര്‍ ലോകവ്യാപകമായി റിലീസിനെത്തുന്നത്. പ്രണവ് മോഹന്‍ലാല്‍, അര്ജുന്,സുനില്‍ ഷെട്ടി,പ്രഭു ,മഞ്ചു വാര്യര്‍,സുഹാസിനി, കല്യാണി പ്രിയദര്ശന്,ഫാസില്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്.






