
ബോളിവുഡ് താരങ്ങളായ കത്രീനയുടെയും വിക്കിയുടെയും വിവാഹം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമാണ്. രാജസ്ഥാനില്‍ നടത്തുന്ന വിവാഹത്തിനുശേഷം ഇരുവരും മുംബൈയില്‍ വമ്പന്‍ സല്‍ക്കാരം ഒരുക്കുന്നു. എന്നാല്‍ ഷാദിക്ക് വേണ്ടി രാജസ്ഥാനിലേക്ക് എത്താന്‍ കഴിയാത്തവര്‍ക്ക് ആഘോഷങ്ങളില്‍ പങ്കുചേരാനാണ് റിസപ്ഷന് ഒരുക്കുന്നത്.
വിക്കിയും കത്രീനയും വിവാഹ ഒരുക്കങ്ങളുടെ തിരക്കിലാണ്. അതിഥികളുടെ പട്ടിക മുതല്‍ ഭക്ഷണ മെനുവരെയുളള എല്ലാ കാര്യങ്ങളുമടക്കം ഏറ്റവും ചെറിയ വിശദാംശങ്ങള്‍ വരെ ആസൂത്രണം ചെയ്യുകയാണെന്ന് താരങ്ങളുടെ സുഹ്യത്ത് ഇന്ത്യ ടുഡേയോട് പറഞ്ഞു.
വിവാഹത്തിനെത്താന്‍ കഴിയാത്തവര്‍ക്ക് തലസ്ഥാനത്ത് ചടങ്ങൂകള്‍ ആഘോഷിക്കാന്‍ വേണ്ടിയാണ് ഇവര്‍ മുംബൈയില്‍ റിസപ്ഷന് തെരഞ്ഞെടുത്തത്. വ്യവസായത്തിലെ സഹപ്രവര്‍ത്തകരെ കൂടാതെ, തങ്ങളുടെ മാധ്യമ സുഹ്യത്തുക്കളെയും ക്ഷണിക്കാന്‍ ദമ്പതികള്‍ക്ക് പദ്ധതിയുണ്ട്.
അതേസമയം, രാജസ്ഥാനിലെ രന്തം ബോറിലാണ് ഇരുവരുടെയും വിവാഹ ചടങ്ങുകള്‍ നടക്കുക. ചടങ്ങുകള്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫങ്ഷന് ഡിസംബര്‍ ഏഴിന് ആരംഭിക്കും. ഡിസംബര്‍ ഒമ്പതിനാണ് വിവാഹം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി, അനുഷ്ക ശര്‍മ്മ, സല്മാന് ഖാന് അടക്കമുളളവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന.






