
മേഘ്നരാജിനെ അറിയാത്ത മലയാളികളില്ല. ‘ബ്യൂട്ടിഫുള്‍’ എന്ന ചിത്രം മാത്രം മതി ഈ താരത്തെ മലയാളികള്‍ ഓര്‍ത്തെടുക്കാന്‍. പിന്നീട് മേഘ്ന ഒരു വേദനയായും മലയാളികളുടെ മനസ്സില്‍ നിറഞ്ഞു. മേഘ്ന ഗർഭിണിയായിരിക്കെയാണ് ഭർത്താവ് ചീരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്ന് മരണമടയുന്നത്. ആ വേദനകളെ ഉള്ളിലൊതുക്കി മേഘ്ന നിറഞ്ഞു ചിരിക്കുന്നത് മകൻ റായന്‍ സര്‍ജ മൂലമാണ്. മകന്റെയൊപ്പമുള്ള നിമിഷങ്ങളാണ് മേഘ്നയുടെ ജീവിതം.
ഇപ്പോഴിതാ ‘വീട്ടിലെ മൊട്ട ബോസി’ന്റെ ക്യൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് മേഘ്ന രാജ്. തലമൊട്ടയടിച്ച കുഞ്ഞു റായന്റെ ചിത്രങ്ങൾ പങ്കുവച്ച മേഘ്ന അതിനൊപ്പം കുറിച്ചത്, ‘‘നോ ഷേവ് നവംബർ' എന്നാണ് അമ്മ എന്നോട് പറഞ്ഞത’’ എന്നാണ്. ‘വീട്ടിലെ മൊട്ട ബോസ്’ എന്നും ലിറ്റിൽ റൗഡി എന്ന ഹാഷ്ടാഗിനൊപ്പമാണ് ജൂനിയർ ചീരുവിന്റ ചിത്രങ്ങൾ മേഘ്ന പോസ്റ്റ് ചെയ്തത്. ചിരഞ്ജീവി സർജയുടെ ചിത്രത്തിനരികെ മകനെയുമെടുത്തുകൊണ്ട് നിൽക്കുകയാണ് മേഘ്ന. കുഞ്ഞു റായന്റെ പുത്തൻ ലുക്കിന് ആരാധകര്‍ സൂപ്പര്‍ക്യൂട്ട് എന്ന കമന്റുകളുമായി എത്തിയിട്ടുണ്ട്.
മകന് ജനിച്ച ശേഷം കുഞ്ഞിന്റെ എല്ലാ വിശേഷങ്ങളും മേഘ്ന സോഷ്യല്‍ മീഡിയയില്‍ കൂടി പങ്കുവയ്ക്കാറുണ്ട്. ജൂനിയര്‍ ചീരു എന്ന് പറഞ്ഞാണ് കുഞ്ഞിനെ മേഘ്ന ആദ്യം പരിചയപ്പെടുത്തിയത്. പിന്നീടാണ് കുഞ്ഞിന്റെ പേര് റായന്‍ രാജ് സര്‍ജ എന്ന് ആരാധകരോട് പറഞ്ഞത്. എങ്കിലും ജൂനിയർ ചീരു എന്നു പറഞ്ഞാണ് മേഘ്ന പലപ്പോഴും മകന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറ്. ഒക്ടോബർ 22 നായിരുന്നു ജൂനിയര്‍ ചീരുവിന്റെ ആദ്യ ജന്മദിനം ആഘോഷിച്ചത്.






