
ന്യൂയോര്‍ക്ക്: കോവിഡ് 19 വാക്സിനെതിരെ പ്രചാരണം നടത്തിയ ക്രിസ്തീയ ടെലിവിഷന്‍ ചാനല്‍ ഉടമ കോവിഡ് ബാധിച്ചു മരിച്ചു.നോര്‍ത്ത് ടെക്സാസ് ആസ്ഥാനമായ ഡേ സ്റ്റാര്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് സ്ഥാപകനും സിഇഒയുമായ മാര്‍കസ് ലാംബ് (64) ആണ് മരിച്ചത്.
'ഡേ സ്റ്റാര്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് സ്ഥാപകനും പ്രസിഡണ്ടുമായ മാര്‍കസ് ലാംബ് ഇന്നു രാവിലെ ദൈവത്തിലേക്ക് മടങ്ങിയതായി ദുഃഖഭാരത്തോടെ അറിയിക്കുന്നു. അവരുടെ കുടുംബത്തിന് സ്വകാര്യത ആവശ്യമുണ്ട്. അത് മാനിക്കപ്പെടേണ്ടതുണ്ട്. അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു' എന്ന് ചാനല്‍ ട്വീറ്റ് ചെയ്തു.
1997ലാണ് ലാംപ് ഡേ സ്റ്റാര്‍ ആരംഭിച്ചത്. യുഎസില്‍ 70ലേറെ ടെലിവിഷന്‍ സ്റ്റേഷനുകള്‍ നെറ്റ്വര്‍ക്ക് ഓപറേറ്റ് ചെയ്യുന്നുണ്ട്. കോവിഡ് മഹാമാരിക്കെതിരെ വാക്സിന് വിരുദ്ധ പ്രചാരകര്‍ക്ക് വലിയ തോതില്‍ ഇടം ചാനല്‍ അനുവദിച്ചിരുന്നു. മാര്‍കസിന്റെ ഭാര്യ അദ്ദേഹത്തിന് കോവിഡില്‍ നിന്ന് മുക്തി കിട്ടാന്‍ പ്രാര്‍ഥിക്കാനായി ടിവിയിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മരണം അറിയിച്ചുള്ള വാര്‍ത്താ കുറിപ്പില്‍ കോവിഡിനെ കുറിച്ച് പ്രതിപാദിക്കുന്നില്ല.







Comments