
മലയാളി പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് നടി റബേക്ക സന്തോഷും സംവിധായകന്‍ ശ്രീജിത്ത് വിജയനും. നവംബര്‍ ഒന്നിനായിരുന്നു ഇവരുടെ വിവാഹം. സോഷ്യല്‍ മീഡിയയില്‍ ഏറെ സജ്ജീവമായ താരങ്ങള്‍ തങ്ങളുടെ വിശേഷങ്ങളും മറ്റും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ രസകരമായ മറ്റൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് റബേക്ക.
സിഗ്നൽ കാത്തുകിടക്കുന്നതിനിടെ വാഹനത്തിനുള്ളിൽവച്ച് റബേക്ക അറിയാതെ ശ്രീജിത്ത് പകർത്തിയ വിഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
സിഗ്നൽ കാത്തുകിടക്കുന്നതിനിടെ വാഹനത്തിനുള്ളിൽവച്ച് റബേക്ക അറിയാതെ ശ്രീജിത്ത് പകർത്തിയ വീഡിയോയാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഓണത്തിന് എക്സ്ചേഞ്ച് ഓഫർ ഉള്ളതു പോലെ ക്രിസ്തുമസിന് ഇല്ലേ എന്നാണ് ശ്രീജിത്തിന്റെ ചോദ്യം. അറിയില്ലെന്നു മറുപടി നൽകിയ റബേക്ക എന്ത് എക്സ്ചേഞ്ച് ചെയ്യാനാണെന്ന് തിരിച്ചു ചോദിക്കുന്നു. നല്ല ഓഫർ കിട്ടുകയാണെങ്കിൽ നിന്നെ എക്സ്ചേഞ്ച് ചെയ്ത് എടുക്കാമെന്നു കരുതിയിട്ടാണ് എന്നായിരുന്നു ശ്രീജിത്തിന്റെ പ്രതികരണം. സിഗ്നൽ വന്നെന്നും അതുകൊണ്ട് മറുപടി പറയുന്നില്ലെന്നും ക്രിസ്തുമസിന് അറക്കാൻ കൊടുക്കാനും റബേക്ക പറയുന്നതാണു വീഡിയോയിലുള്ളത്. ‘ചതിച്ചതാ എന്നെ ചതിച്ചതാ’ എന്ന അടിക്കുറുപ്പോടുകൂടിയാണ് റബേക്ക വീഡിയോ പങ്കുവച്ചിരിക്കുന്നത്.






