
പ്രിയദര്ശന് സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചോര്‍ന്നു. ഇന്ന് പുലര്‍ച്ച 12ന് റിലീസ് ചെയ്ത ചിത്രത്തിലെ ക്ലൈമാക്സ് രംഗങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളിലാണ് ഒരു യൂട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെട്ടത്. തീയേറ്ററില്‍ നിന്ന് മൊബൈലില്‍ പകര്‍ത്തിയ രംഗങ്ങളാണ് യൂട്യൂബിലെത്തിയത്. മോഹന്‍ലാലുള്‍പ്പെടെയുള്ള കഥാപാത്രങ്ങളുടെ ആമുഖസീനുകളും പ്രചരിപ്പിക്കപ്പെട്ടു.
ഇവ യൂട്യൂബില്‍നിന്ന് നീക്കം ചെയ്തിട്ടുണ്ട്. വ്യാജപതിപ്പുകള്ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടു. ചിത്രത്തിനെതിരേ വ്യാപകമായി ഡീഗ്രേഡിംഗ് നടക്കുന്നുവെന്ന ആക്ഷേപത്തിനിടെയാണ് സമൂഹമാധ്യമങ്ങളിലെ ഈ ചോര്‍ച്ച്
മോഹന്‍ലാല്‍ മുഖ്യ കഥാപാത്രത്തില്‍ എത്തുന്ന ചിത്രത്തില്‍ മഞ്ജു വാര്യരും പ്രധാന കഥാപാത്രത്തില്‍ എത്തുന്നുണ്ട്.






