
മകന് ഇല്‍ഹാന്‍ അര്‍ഷാഖിന് വേണ്ടി 'കണ്ണേ കണ്മണിയേ.... ' എന്ന ഗാനമാപലിച്ച് ഗായകന് നജീം അര്‍ഷാദും ഭാര്യ തസ്തി നജീമും. ഇല്ലു എന്ന് വിളിക്കുന്ന ഇല്‍ഹാന്‍ വേണ്ടി മനോഹരമായ ഗാനം ഈണമിട്ടത് നജീം അര്‍ഷാദ് തന്നെയാണ്. തന്റെ മകന് എന്നും ഓര്‍ത്തു വെക്കാവുന്ന ചെറിയ സ്നേഹസമ്മാനമാണ് ഗാനമെന്ന് നജീം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നു. നജീമും തസ്നിയും ഇല്ലുവും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്ന മ്യൂസിക് വീഡിയോ നജീമിന്റെ യൂട്യൂബ് പേജിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. അരുണ്‍ ആലാട്ടാണ് ഗാനത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
സച്ചു സുരേന്ദ്രനാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. എഡിറ്റിങ്ങും സുരേന്ദ്രന്റേതാണ്. ദൃശ്യങ്ങള്‍ പകര്‍ത്തിയത് ദാസ്.കെ.മോഹനാണ്. സജീം നൗഷാദ് മിക്സിങ്ങും ജോനഥന്‍ ജോസഫ് മാസ്റ്ററിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. ചുരുങ്ങിയ സമയത്തിനുളളില്‍ ഈ ഗാനം ഏറെ ശ്രദ്ധ ആകര്‍ഷിച്ചു.






