ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുക്കിയ മലയാളത്തിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരയ്ക്കാര്‍. 100 കോടി രൂപ ബജറ്റിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിലെ മനോഹരമായൊരു ഗാനം ഹൃദയങ്ങള്‍ കീഴടക്കുകയാണ്.
കണ്ണില്‍ എന്റെ കണ്ണില്‍ എന്ന ഗാനത്തിന്റെ വിഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത് പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ആണ്. ഇരുവരുടെയും നൃത്ത വൈഭവമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.






