പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മലയാളത്തില്‍ നിന്ന് ആദ്യ 200 കോടി ക്ലബ്ബില്‍ കയറിയ ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം കൂടിയാണിത്. ചിത്രം റിലീസായിട്ട് രണ്ടു വര്ഷത്തിലേറെയായിരിക്കെ സോഷ്യല്‍ മീഡിയയിലൂടെ ലൂസിഫറിന്റെ ഓര്‍മ്മകള്‍ പങ്കു വെക്കുകയാണ് പൃഥ്വിരാജ്.
ലൂസിഫറിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്തുള്ള ഫോട്ടോയാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ പോസ്റ്റിനു പിന്നാലെ പ്രേക്ഷകരുടെ ചോദ്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.'ലൂസിഫറി'ന്റെ രണ്ടാം ഭാഗമായ 'എമ്പുരാന്' എപ്പോഴാണ് തുടങ്ങുകയെന്നും, എമ്പുരാന് കാണാന്‍ കാത്തിരിക്കുകയാണ് എന്നും ആരാധകര്‍ പറയുന്നു. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം 'എമ്പുരാന്' നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്.
കൊവിഡ് കാരണം ചിത്രം മാറ്റിവെച്ചത്തോടെ മോഹന്‍ലാലിനെ തന്നെ നായകനാക്കി പൃഥ്വിരാജ് ബ്രോ ഡാഡി സംവിധാനം ചെയ്തു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മാണത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സിദ്ധു പനയ്ക്കലാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്. സംഗീത സംവിധാനം ദീപക് ദേവ്.






