
പെണ്മക്കളായ ഖദീജയെയും റഹീമയെയും കുറിച്ച് മനസ്സു തുറന്ന് സംഗീത ഇതിഹാസം എ.ആര്.റഹ്മാന്. അടുത്തിടെ ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ താന്‍ പെണ്മക്കള്ക്കു നല്കുന്ന ഉപദേശങ്ങളെക്കുറിച്ചും ഇരുവരുടെയും വ്യക്തിത്വ സവിശേഷതകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഇരുവരും സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തിയും പക്വതയുമുളളവരാണെന്ന് റഹ്മാന് പറയുന്നു.
'എന്റെ ഖദീജയും റഹീമയും പക്വതയാര്‍ന്ന മനസ്ഥിതിയുളളവരാണ്. അവര്‍ക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ മാത്രമേ അവര്‍ ചെയ്യാറുളളൂ. എന്തൊക്കെയാണ് ചെയ്യേണ്ടതെന്നുളള വ്യക്തമായ ധാരണ എപ്പോഴും അവരുടെ മനസ്സിലുണ്ട്. ഒന്നിനെക്കുറിച്ചും ആശങ്കപ്പെടുകയോ ഭയപ്പെടുകയോ വേണ്ടെന്നാണ് ഞാന്‍ ഖദീജയ്ക്കും റഹീമയ്ക്കും നല്കുന്ന ഉപദേശം. എന്താണോ മനസ്സില്‍ തോന്നുന്നത് അത് ചെയ്യണമെന്നു ഞാന്‍ പറഞ്ഞു കൊടുക്കാറുണ്ട്. ആ രീതിയില്‍ മുന്നോട്ട് നീങ്ങുമ്പോള്‍ അവര്‍ക്കു സ്വന്തമായെവരു വ്യക്തിത്വം കാത്തുസൂക്ഷിക്കാന്‍ സാധിക്കും. ആരും അവരെ തമ്മില്‍ താരതമ്യം ചെയ്യില്ല. ദൈവം എന്റെ മക്കളെ അനുഗ്രഹിക്കട്ടെ' എ.ആര്.റഹ്മാന് പറഞ്ഞു.
പെണ്‍മക്കളെക്കുറിച്ചുളള എ.ആര്.റഹ്മാന്റെ തുറന്നുപറിച്ചില്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഖദീജയെയും റഹീമയെയും കൂടാതെ അമീന് എന്നൊരു മകന് കൂടിയുണ്ട് റഹ്മാന്. മൂവരും സംഗീതരംഗത്ത് ചുവടുറപ്പിച്ചു കഴിഞ്ഞു.






