കൊച്ചി: വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധനവില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുന്നു. ബസുകള്‍ നിരത്തിലിറക്കുന്നതില്‍ ചെലവുകള്‍ വര്‍ധിക്കുന്നതിനാല്‍ ബസുകള്‍ക്ക് അറ്റകുറ്റപ്പണി നടത്താന്‍ കഴിയാത്ത സാഹചര്യമാണ്. അപകടകരമായ നിലയില്‍ ബസുകള്‍ റോഡിലിറക്കാന്‍ കഴിയില്ല. അതിനാല്‍ ബസുകള്‍ റോഡുകളില്‍ നിന്ന് പിന്‍വലിക്കുകയാണെന്നും ബസുടമകളുടെ സംയുക്ത സമിതി അറിയിച്ചു.
വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിപ്പിക്കാതെയുള്ള യാത്രാ നിരക്ക് വര്‍ധന അംഗീകരിക്കില്ല. വിദ്യാര്‍ത്ഥികളുടെ കണ്സഷന് നിരക്കില്‍ 21നകം തീരുമാനമെടുത്തില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുമെന്നും ബസുടമകള്‍ അറിയിച്ചൂ.
രാമചന്ദ്രന് കമ്മിറ്റി റിപ്പോര്‍ട്ട് വന്നിട്ട് ഇ്രതയും കാലമായിട്ടും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഡീസല്‍, സ്പെയര്‍പാര്‍ട്സ്, ഇന്‍ഷുറന്‍സ് പ്രീമിയം എന്നിവയുടെ വിലവര്ധനവിലൊന്നും ഇടപെടാത്ത സര്‍ക്കാര്‍ നിരക്ക് വര്‍ധനവില്‍ മാത്രം ഇടപെടുന്നത് എന്തിനാണെന്നും ബസുടമകള്‍ ചോദിക്കുന്നു.






