
അംഗങ്ങളുടെ അക്കൗണ്ടില്‍ 2020-21 സാമ്പത്തിക വര്‍ഷത്തെ പലിശ വരവുവെച്ചതായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് അറിച്ചു. 22.55 കോടി അക്കൗണ്ടുകളില്‍ പലിശ വരവുവെച്ചതായി ഇപിഎഫ്ഒ ട്വീറ്റ് ചെയ്തു. അക്കൗണ്ടില്‍ അവശേഷിക്കുന്ന തുകയ്ക്ക് 8.5ശതമാനം പലിശയാണ് ലഭിക്കുക. സ്ഥിര നിക്ഷേപ പദ്ധതികളേക്കാള്‍ ഉയര്‍ന്ന പലിശയാണ് ഇപിഎഫ് നിക്ഷേപത്തിന് നല്‍കുന്നത്. മാത്രമല്ല ബാങ്ക് നിക്ഷേപത്തിന് അഞ്ചുശതമാനവും സ്മോള്‍ സേവിങ്സ് സ്കീമുകളില്‍ ശരാശരി ഏഴുശതമാനവുമാണ് നിലവില്‍ പലിശ.
അക്കൗണ്ട് പരിശോധിച്ച് പലിശ ലഭിച്ചതായി വരിക്കാര്‍ക്ക് ഉറപ്പുവരുത്താം. ഉമാങ് ആപ്പ്, ഇപിഎഫ്ഒ മെമ്പര്‍ ഇ-സേവ ഓണ്‍ലൈന്‍, എസ്എംഎസ്, മിസ്ഡ് കോള്‍ എന്നിവ വഴി ബാലന്‍സ് പരിശോധിക്കാന്‍ കഴിയും.







Comments