
ന്യുഡല്‍ഹി: ഡല്‍ഹി രോഹിണി കോടതിയില്‍ തീവ്രത കുറഞ്ഞ സ്ഫോടനമെന്ന് സംശയിക്കുന്ന ശബ്ദം. 102 നമ്പര്‍ കോടതി മുറിയിലാണ് സ്ഫോടന ശബ്ദം കേട്ടത്. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഗ്നിശമന സേനാ യൂണിറ്റുകള്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി .
സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണതതിനുശേഷമേ വിവരങ്ങള്‍ പുറത്തുവിടാനാവൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. കോടതി നടപടികള്‍ നിര്‍ത്തിവച്ചു.






